പുതുവല്‍സരത്തില്‍ തന്നെ 440 മരുന്നുകളുടെ വില വര്‍ദ്ധിപ്പച്ചതിന് അമേരിക്കയിലെ മരുന്ന് വ്യവസായത്തെ രോഗികളുടെ വക്താക്കള്‍ അപലപിച്ചു. ബ്രാന്റ് പേരുള്ള 434 മരുന്നുകള്‍ക്കും, 8 പൊതു മരുന്നുകള്‍ക്കും ജനുവരി 1, 2022 ന് ശരാശരി 5.2% ഉം 4.2% ഉം വില വര്‍ദ്ധിപ്പിച്ചു എന്ന് ചികില്‍സ സ്ഥാപനമായ GoodRx പറയുന്നു. Pfizer ല്‍ നിന്നാണ് ഏറ്റവും വലിയ വിലവര്‍ദ്ധനവുണ്ടായത്. അവര്‍ അവരുടെ anti-inflammatory മരുന്നായ Solu-Cortef ന് 17% ആണ് വില വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ച കൊറോണവൈറസ് വാക്സിന്‍ കാരണം 2021 ല്‍ വമ്പന്‍ ലാഭം നേടിയതിന് ശേഷമാണ് അവര്‍ ഇത് ചെയ്യുന്നത്. 2021 ല്‍ അമേരിക്കയിലെ 65 വയസിന് താഴെ പ്രായമുള്ള 1.55 കോടി പേര്‍ക്കും 23 ലക്ഷം വൃദ്ധര്‍ക്കും ഡോക്റ്റര്‍ കുറിച്ച മരുന്നുകളില്‍ കുറഞ്ഞത് ഒരെണ്ണം വാങ്ങാനുള്ള പണം ഉണ്ടായിരുന്നില്ല എന്ന് Gallup ഉം സന്നദ്ധ സംഘടനായ West Health ഉം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആകാശം മുട്ടെ വളരുന്ന മരുന്ന് വിലയില്‍ സര്‍ക്കാരിന്റെ ഇടപടല്‍ ആവശ്യപ്പെടുന്നതാണ് ഇത്.
— സ്രോതസ്സ് commondreams.org, goodrx.com | Jan 3, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.