കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവമാണ്. കോവിഡ്-19 മഹാമാരി നമ്മടുെ നാട്ടിലും ലോകം മുഴുവനും തീവൃമായി വ്യാപിച്ചുകൊണ്ടിരുന്ന കാലം. എറണാകുളത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് ഒരു ബേക്കറിക്കാരനുണ്ടായിരുന്നു. സാമാന്യം തരക്കേടില്ലാതെ വ്യാപാരം അവിടെ നടന്നുപോകുന്നതിനിടയിലാണ് സര്‍ക്കാര്‍ ലോക്ക്ഡൌണും മറ്റും പ്രഖ്യാപിച്ചത്. മറ്റെല്ലാവരേയും പോലെ നമ്മുടെ ബേക്കറിക്കാരനും വലിയ കഷ്ടതകളിലൂടെ കടന്ന് പോകേണ്ടി വന്നു. പിന്നീട് നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നതിനാല്‍ ബിസിനസ് മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്നു.
ഡിസംബറാണ്. ക്രിസ്തുമസും പുതുവല്‍സരവും ഒക്കെ വരുന്നു. ധാരാളം പലഹാരങ്ങളും കേക്കും മറ്റും അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന് ചെറിയ ഒരു പനി വന്നു. പണിയുടെ ഇടക്ക് സമയം കിട്ടിയപ്പോള്‍ വെറുതെ ഒന്ന് ടെസ്റ്റ് ചെയ്യാമെന്ന് കരുതി ആശുപത്രിയില്‍ പോയി. ടെസ്റ്റിന്റെ ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന് കോവിഡ്-19 ആയിരുന്നു.
ആകെ വിഷമമായി. കട അടച്ച് വീട്ടില്‍ ഇരിക്കണോ അതോ ഒന്നും ഭാവിക്കാതെ ഇരിക്കണോ? കട അടച്ചാല്‍ വലിയ നഷ്ടം വരും. സ്വതന്ത്രചിന്തകനായതുകൊണ്ട് അദ്ദേഹത്തിന് വലിയ വ്യാകുലതകളൊന്നും ഉണ്ടായില്ല. സ്വതന്ത്ര ചിന്ത (ലിബറലിസം) അനുസരിച്ച് വ്യക്തിയാണ് പ്രധാനം. വ്യക്തി സ്വന്തം മെച്ചത്തിനായി ചെയ്യുന്നതെല്ലാം സമൂഹത്തിനും മെച്ചമായി വരും എന്നാണ് സിദ്ധാന്തം. അത് മാത്രവുമല്ല വ്യക്തിയുടെ സ്വാതന്ത്ര്യത്തെ തടയാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ട് അദ്ദേഹം തന്റെ രോഗം ആരോടും പറയാതെ ബേക്കറി തുടര്‍ന്നും പ്രവര്‍ത്തിപ്പിച്ചു. എല്ലാ കേക്കുകളും പലഹാരങ്ങളും വിറ്റുപോയി. പ്രതീക്ഷിച്ച ലാഭം കിട്ടി.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ധാരാളം പേര്‍ പനി പിടിച്ച് ആശുപത്രിയിലെത്തി. എല്ലാവര്‍ക്കും കോവിഡ്-19. രണ്ട് വയസുകാരനുള്‍പ്പടെ ധാരാളം കുട്ടികളും അതിലുണ്ടായിരുന്നു. contact tracing ല്‍ നിന്ന്, 30 ല്‍ അധികം വീടുകളില്‍ നിന്നുള്ളവരായിരുന്ന അവരെല്ലാം നമ്മുടെ ബേക്കറിയില്‍ നിന്ന് കേക്ക് വാങ്ങിച്ചവരായിരുന്നു എന്ന് കണ്ടെത്തി.
വലിയ ബഹളമുണ്ടായി. കട അടപ്പിച്ചു. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബേക്കറിക്കാരനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. കോടിക്കണക്കിന് മനുഷ്യരും മറ്റ് ജീവജാലങ്ങളും ജീവിക്കുന്ന ഇന്നത്തെ ലോകത്ത് സ്വതന്ത്രചിന്ത സ്വാര്‍ത്ഥതയും കുറ്റകൃത്യവും വലിയ മുതലാളിമാര്‍ക്ക് വേണ്ടിയുള്ള ഒരു തട്ടിപ്പും ആണെന്ന ബോധ്യം അദ്ദേഹത്തിന് വന്നു. എല്ലാവരുടേയും നന്മക്ക് വേണ്ടിയാണ് സമൂഹം ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. എത് എല്ലാവരും പാലിക്കേണ്ടതാണ്. കൂടുതല്‍ ശരിയായ കാര്യം അറിയമെങ്കില്‍ അത് സമൂഹത്തില്‍ ചര്‍ച്ചയാക്കി നിയന്ത്രണങ്ങളെ പരിഷ്കരിക്കാം. അദ്ദേഹത്തിന് തന്റെ തെറ്റ് മനസിലായി. മാപ്പ് പറഞ്ഞു.
***
വിഷയേയിതരം: ഓ… രോഗത്തെയും ചികില്‍സയേയും കുറിച്ച് ആര്‍ക്കാണ് നമ്മുടെ നാട്ടില്‍ അറിയാത്തത്, ഒറ്റപ്പെട്ട പ്രശ്നങ്ങളുണ്ടായേക്കാം എന്ന ചിന്ത താങ്കളുടെ മനസില്‍ വരുന്നുണ്ടെങ്കില്‍ തിരിച്ചറിയുക, അത് നമ്മുടെ നാട്ടിലെ കഴിഞ്ഞ തലമുറ നടത്തിയ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. അത് നശിപ്പിക്കരുത്. നിങ്ങളുടെ ചക്കര സമ്പന്ന രാജ്യങ്ങളിലെ സ്ഥിതി മനസിലാക്കുക.
അതുപോലെ ലിബറലിസവും മുതലാളിത്തവും ഒക്കെ കേവലവാദങ്ങളാണ്. അവ ഒരിക്കലും നിങ്ങളുടെ ശ്രദ്ധ പാര്‍ശ്വഫലങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ല. നാം ഇന്ന് ലോകം മൊത്തം അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളുടേയും കാരണം കേവലവാദ ചിന്തയാണ്.
ഭാഗം 1. എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം
അനുബന്ധം:
1. ലഘുവായ കോവിഡ് രോഗം പോലും തലച്ചോറില്‍ അടയാളമുണ്ടാക്കും
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.