സാല്‍വഡോറിലെ ആഭ്യന്തരയുദ്ധ കാലത്ത് ആറ് ജസ്യൂട്ട് പാതിരിമാരെ 1989 ല്‍ അമേരിക്ക പരിശീലിപ്പിച്ച മരണസംഘം കൂട്ടക്കൊല ചെയ്തതിന്റെ കേസ് എല്‍ സാല്‍വഡോര്‍ സുപ്രീംകോടതി വീണ്ടും ആരംഭിച്ചു. അവരുടെ വീട്ടുജോലിക്കാരിയും അവരുടെ മകളും അന്ന് കൊല്ലപ്പെട്ടു. അഞ്ച് പാതിരിമാര്‍ സ്പെയിന്‍കാരായിരുന്നു. ഒരാള്‍ സാല്‍വഡോര്‍കാരനും. 1993 ലെ amnesty നിയമം 2016 ല്‍ ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൂട്ടക്കൊലയിലുള്‍പ്പെട്ട എല്ലാവര്‍ക്കും എതിരെ കേസെടുക്കാന്‍ ശ്രമം നടന്നിരുന്നു. 2020 ല്‍ സ്പെയിനിലെ ഒരു കോടതി മുമ്പത്തെ സാല്‍വഡോര്‍ കേണല്‍ Inocente Orlando Montano നെ 133 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇതുവരെ ഇയാള്‍ മാത്രമാണ് ഈ കൂട്ടക്കൊലയുടെ പേരില്‍ ജയിലില്‍ കിടക്കുന്നത്.
— സ്രോതസ്സ് democracynow.org | Jan 11, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.