ഇസ്രായേല്‍ നിയമവിരുദ്ധമാക്കിയ പാലസ്തീന്‍ കാര്‍ഷിക സന്നദ്ധസംഘടനക്ക് നെതര്‍ലാന്റ്സ് ധനസഹായം നിര്‍ത്തി

പാലസ്തീനിലെ Union of Agricultural Work Committees (UAWC) നുള്ള ധനസഹായം ഡച്ച് സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇസ്രായേല്‍ നിയമവിരുദ്ധം എന്ന് പ്രഖ്യാപിച്ച ആറ് സന്നദ്ധ സംഘടനകളിലൊന്നാണിത്. പാലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ ഭീകരവാദി സംഘടനകളെന്ന് ഒക്റ്റോബറില്‍ ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ധനസഹായം നിര്‍ത്തിയ നെതര്‍ലാന്റ്സിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് UAWC പറഞ്ഞു. Al-Haq, Bisan Center for Research and Development, Addameer, Union of Palestinian Women’s Committees (UPWC), Defence for Children International – Palestine (DCI-P) എന്നിവയാണ് ഇസ്രായേല്‍ നിരോധിച്ച് മറ്റ് സംഘടനകള്‍. Human Rights Watch, Amnesty International, ഇസ്രായേലിലെ സംഘടനയായ B’Tselem തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ഈ തീരുമാനത്തെ അപലപിച്ചു.

— സ്രോതസ്സ് middleeasteye.net | 6 Jan 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ