ദശാബദ്ങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ വീണ്ടും മാരകമായ തീപിടുത്തമുണ്ടായി. Bronx ലെ വലിയ കെട്ടിടസമുച്ചയത്തില്‍ സംഭവിച്ച തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. നഗരം അവര്‍ക്ക് വേണ്ടി vigil നടത്തി. മരിച്ച 17 പേരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. Bronx ലെ 19-നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ 2 മുതല്‍ 50 വയസുവരെ പ്രായമുള്ളവരാണ്. ചിലര്‍ ഒരു കുടുംബത്തിലുള്ളവരാണ്. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. പടിഞ്ഞാറെ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതല്‍ പേരും. ബാക്കിയുള്ളവര്‍ പ്രാദേശിക മുസ്ലീം സമൂഹത്തിലേയും ആയിരുന്നു. സമീപത്തെ മുസ്ലീം പള്ളിയും Gambian Youth Organization ഉം മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തു.
— സ്രോതസ്സ് democracynow.org | Jan 12, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.