Iowaയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എടുത്ത വെള്ള വാലുള്ള മാനിന്റെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 80% ഉം SARS-CoV-2 ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടു. SARS-CoV-2 പോസിറ്റീവാകുന്നതിന്റെ ശതമാനം പഠനത്തിലുടനീളം വര്‍ദ്ധിക്കുന്നതായാണ് കണ്ടത്. എല്ലാ തരം മാനുകളില്‍ 33% ന്റെ ടെസ്റ്റാണ് പോസിറ്റീവായത്. വൈറസിന് തുടര്‍ന്നും ചംക്രമണം നടത്താനാകും വിധം വൈറസിന്റെ സംഭരണി ആയി വെള്ള വാലുള്ള മാന്‍ മാറുന്നു എന്നാണ് ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. പുതിയ വകഭേദങ്ങള്‍ വന്യജീവികള്‍ക്കും മനുഷ്യര്‍ക്കും ഭീഷണിയാകുന്ന വ്യാകുലതയാണ് ഇതുയര്‍ത്തുന്നത്.
— സ്രോതസ്സ് Penn State University | Nov 03, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.