പ്രചാരമുള്ള ക്രിപ്റ്റോകറന്‍സിയുടെ വലിയ ഭാഗം നിയന്ത്രിക്കുന്നത് ഏറ്റവും മുകളിലെ ബിറ്റ്കോയിന് ഉടമകളാണ് എന്ന് National Bureau of Economic Research നടത്തിയ ഒരു പഠനം കണ്ടെത്തി. ഏറ്റവും മുകളിലെ 10,000 ബിറ്റ്കോയിന് ഉടമകളുടെ കൈവശം 50 ലക്ഷം ബിറ്റ്കോയിന് ഉണ്ട്. അതായത് $23200 കോടി ഡോളര്‍. crypto.com ന്റെ കണക്ക് പ്രകാരം ലോകം മൊത്തം 11.4 കോടി ആളുകള്‍ക്ക് ബിറ്റ്കോയിന് ഉണ്ട്. അതായത് ചംക്രമണത്തിലുള്ള 1.9 കോടി ബിറ്റ് കോയിന്റെ 27% നിയന്ത്രിക്കുന്നത് മൊത്തം ബിറ്റ്കോയിന് ഉടമകളുടെ 0.01% ആളുകളാണ് എന്ന് Wall Street Journal റിപ്പോട്ട് ചെയ്തു.
— സ്രോതസ്സ് maxim.com | Dec 20, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.