സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള യുദ്ധത്തിനിടക്ക് യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള 18-നില പൊക്കമുള്ള രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടില്‍ പെട്ടെന്ന് പൊട്ടിത്തെറികള്‍ സംഭവിച്ചു. 40 കിലോമീറ്റര്‍ നീളമുള്ള റിസര്‍വ്വോയറിന്റെ താഴ്വാരത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്.
തന്ത്രപരമായ അച്ചാണി ആയിരുന്ന Tabqa അണക്കെട്ട് ഇസ്ലാമിക് സ്റ്റേറ്റായിരുന്നു നിയന്ത്രിച്ചിരുന്നത്. 2017 മാര്‍ച്ച് 26 ന്റെ പൊട്ടിത്തെറി ജോലിക്കാരെ തറയിലേക്ക് എടുത്തെറിഞ്ഞു. എല്ലാം ഇരുട്ടായി. അഞ്ച് നില താഴേക്ക് ബോംബ് തകര്‍ച്ചയുണ്ടാക്കി. നിര്‍ണ്ണായക ഉപകരണങ്ങള്‍ തകര്‍ന്നു. റിസര്‍വ്വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രാദേശിക അധികാരികള്‍ ജനങ്ങള്‍ രക്ഷപെടാനായി ആവശ്യപ്പെട്ടു.
— സ്രോതസ്സ് nytimes.com | Dave Philipps, Azmat Khan, Eric Schmitt | Jan. 20, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.