Google Analytics നിയമവിരുദ്ധം എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു

Privacy Shield നിയമങ്ങള്‍ 2020 ല്‍ അസാധുവായതോടെ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ഓണ്‍ലൈന്‍ സേവനദാദാക്കളില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ വ്യപക രഹസ്യാന്വേഷണത്തിന് ലഭ്യമാകത്തക്കവിധം European GDPR ന്റെ വ്യക്തമായ ലംഘനമായി യൂറോപ്യന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ ഇനിമുതല്‍ അമേരിക്കയിലേക്ക് കൊണ്ടുപോകാനാവില്ല. എന്നിരുന്നാലും സിലിക്കണ്‍വാലി ടെക് വ്യവസായം കൂടുതലും ഈ വിധിയെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ യുറോപ്യന്‍ കോടതിയെ പോലെ Austrian Data Protection Authority ഉം Privacy Shield നിയമവിരുദ്ധമാണെന്ന് സമാനമായ വിധി പുറപ്പെടുവിച്ചു: Google Analytics ഉപയോഗിക്കുന്നത് General Data Protection Regulation (GDPR) ലംഘനമാണ്. “അമേരിക്കയുടെ രഹസ്യാന്വേഷണ സംഘങ്ങള്‍ക്ക് വിധേയമാണ് ഗൂഗിള്‍. യൂറോപ്യന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ അവര്‍ക്ക് തുറന്നുകൊടുക്കാന്‍ ഗൂഗിളിന് കഴിയും”. അതുകൊണ്ട് യൂറോപ്യന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല.

— സ്രോതസ്സ് tutanota.com | 2022-01-19

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ