സാല്‍വഡോറിലെ പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്കുചെയ്യപ്പെട്ടു

എല്‍ സാല്‍വ്വഡോറിലെ മൂന്ന് ഡസന്‍ പത്രപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തരുടേയും മൊബൈല്‍ ഫോണുകള്‍ 2020 പകുതിക്ക് ശേഷം ഹാക്ക് ചെയ്യപ്പെട്ടു. അവരില്‍ കൂടുതലും രാജ്യത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നവരായിരുന്നു. സര്‍ക്കാരുകള്‍ക്കും നിയമപാലകര്‍ക്കും മാത്രം ലഭ്യമായ ചാരപ്പണി ഉപകരണങ്ങളാണ് ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ചത്. ക്യാനഡയിലെ ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. ജനപ്രിയ പ്രസിഡന്റ് Nayib Bukele അധികാരത്തിലെത്തിയതിന് ശേഷം മാധ്യമങ്ങള്‍ക്കും പൌരാവകാശ സംഘടനകള്‍ക്കും അപകടകരമായ ഒരു ചുറ്റുപാടാണ് ഉണ്ടായിരിക്കുന്നത്. University of Torontoയുടെ Munk School of Global Affairs ന്റെ Citizen Lab നടത്തിയ വിശകലനത്തില്‍ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ജൂലൈ 2020 – നവംബര്‍ 2021 കാലത്ത് കടന്നുകയറിയതിന്റെ തെളിവുകള്‍ ഫോണുകളിലുണ്ട് എങ്കിലും ആരാണ് ഇസ്രായേല്‍ വികസിപ്പിച്ച ചാരപ്പണി ഉപകരണം സ്ഥാപിച്ചത് എന്നത് വ്യക്തമല്ല എന്നും Citizen Lab പറഞ്ഞു. ലോകം മൊത്തമുള്ള രാജ്യങ്ങള്‍ പെഗസസ് എന്ന് വിളിക്കുന്ന ഈ ചാരപ്പണി ഉപകരണം വാങ്ങിയിട്ടുണ്ട്. ചിലര്‍ അത് പത്രപ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു.

— സ്രോതസ്സ് reuters.com | Jan 13, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )