TekFog എന്ന് വിളിക്കുന്ന sophisticated രഹസ്യ ആപ്പിനെക്കുറിച്ച് മൂന്ന് ഭാഗങ്ങളുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് വാര്‍ത്ത സൈറ്റായ The Wire അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തി. BJYM ന്റെ (BJPയുടെ യുവ സംഘടന) IT Cell അതുപയോഗിച്ചാണ് അവരുടെ ഓണ്‍ലൈന്‍ വെറുപ്പ് പരിപാടികള്‍ സ്വപ്രേരിതമാക്കുന്നത്. ഈ ആപ്പിന് ആളുകളുടെ വാട്ട്സാപ്പ് അകൌണ്ട് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ “hijack” ചെയ്ത് സ്വപ്രേരിതമായ സംഘടിതപ്രവര്‍ത്തനത്തിന് ആ അകൌണ്ടുകള്‍ ഉപയോഗിക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ സംഘടിതപ്രവര്‍ത്തനം ട്വിറ്റര്‍, ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമില്‍ വിദ്വേഷ സന്ദേശങ്ങള്‍ അയക്കുന്നു. അത് മാത്രമല്ല അത് യഥാര്‍ത്ഥ ഉള്ളടക്കത്തിന്റെ ഓണ്‍ലൈന്‍ ലിങ്കുകളെ മോര്‍ഫ് ചെയ്ത് വ്യാജ വാര്‍ത്താ സൈറ്റുകളിലേക്ക് ഗതിമാറ്റുകയും ചെയ്യുന്നു.
— സ്രോതസ്സ് newsclick.in | Bappa Sinha | 05 Feb 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.