ആ സാഹസികമായ തീരുമാനമെടുക്കാൻ എനിക്ക് ഒരു വർഷം എടുത്തു.
സാമൂഹ്യ മാധ്യമങ്ങളുപേക്ഷിക്കുക എന്ന തീരുമാനം. അതായത് ശരിക്കും പുറത്ത്പോകുക (ഇടവേളയെടുക്കലല്ല – രാജിവെക്കുന്നത്). കഴിഞ്ഞ 5 വർഷങ്ങളായി എന്റെ ധാരാളം ഊർജ്ജവും സമയവും ചിലവാക്കിയടത്തുനിന്ന് പുറത്തുപോകുന്ന തീരുമാനം പെട്ടന്നുള്ള ആയിരുന്നു. അഞ്ച് വർഷങ്ങൾ. നിങ്ങൾക്ക് 80 വയസിൽ കൂടുതൽ പ്രായമില്ലെങ്കിൽ 5 വർഷങ്ങളെന്നത് വലിയ ഒരു കാലമാണ്. നിങ്ങള്‍ ക്ക് 80 വയസിൽ കൂടുതൽ പ്രായമുണ്ടെങ്കിൽ ഭാവിയെക്കുറിച്ചോർക്കുമ്പോള്‍ 5 വർഷങ്ങളെന്നത് അതിലും വലുതാണ്.
ഒരു സുഹൃത്ത് ഒരു മെയിൽ അയച്ചു: എന്തിന് പുറത്തുപോകാതിരിക്കുന്നു? എന്തുകൊണ്ട് പാടില്ല. പത്ത് മിനിട്ടുകൾക്ക് ശേഷം 6000 ൽ അധികം വരുന്ന പിൻതുടരുന്നവരും, ആർക്കറിയാം എത്രയായിരം ട്വീറ്റുകളെന്നത്, എല്ലാം പോയി. ദാ അത് പോലെ. അകൗണ്ട് നിർജ്ജീവമായി. ഞാൻ ലളിതമായി അത് ചെയ്തു. Smellosopher എന്ന എന്റെ ഹാന്റിൽ ഇനിമുതലില്ല. 30 ദിവസത്തിനകത്ത് ഞാൻ വീണ്ടും ലോഗിൻ ചെയ്തില്ലെങ്കിൽ ശരിക്കും ആ അകൗണ്ട് ഇല്ലാതാകും. 30 ദിവസങ്ങൾ. നല്ല ശ്രമം ട്വിറ്റർ. But I mean it.
സാമൂഹ്യ മാധ്യമങ്ങളുപേക്ഷിക്കുന്നത്, ആരോഗ്യത്തിലും ജനാധിപത്യത്തിലും അതിന്റെ ഹാനികരമായ ഫലത്തെക്കുറിച്ച് പരാതി പറയുന്നത്, അടുത്തകാലത്ത് കുറച്ച് പരിഷ്കാരമായിരിക്കുകയാണ്. കുറച്ച് പണമുണ്ടാക്കാനുള്ള ഒരു നല്ല വഴിയും ആണ്. (Twitter, Facebook, et al ന്റെ ഇരുണ്ട വശത്തെക്കുറിച്ച് സംസാരിക്കുന്ന ധാരാളം പുസ്തകങ്ങളും, പോഡ്കാസ്റ്റുകളും ഇപ്പോള്‍ ഉണ്ട്.) അതുകൊണ്ട് വിടവാങ്ങുന്നതിനെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ക്ക് എന്തെങ്കിലും മൗലികതയോ പുതുമയോ എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല.
ട്വിറ്റര്‍ വിടാനുള്ള എന്റെ കാരണങ്ങള്‍ എന്നെക്കുറിച്ച് ചില കാര്യങ്ങളെന്നോട് പറഞ്ഞു. വലിയ പൊതു ഇടങ്ങളിലെ ആളുകളുമായി എനിക്ക് കൂടുതൽ സമയം പൊരുത്തപ്പെടാൻ കഴിയില്ല, കൂടാതെ സോഷ്യൽ മീഡിയ എന്റെ സോഷ്യൽ ഇടമാകാൻ ചെറുതും എന്നാൽ തീവ്രവുമായ സംഭാഷണങ്ങളിൽ എനിക്ക് അവരെ വളരെയധികം ഇഷ്ടമാണ്.
2020 ല്‍ ഗാഢമായ എന്തോ എന്നില്‍ മാറി. ആ സമയത്ത് എല്ലാവരുടേയും ജീവിതം പുതിയ വ്യവസ്ഥകളും അവസ്ഥകളാലും പിറകോട്ട് വലിച്ചെറിയപ്പെട്ടു എന്നത് ഉറപ്പാണ്. ആളുകള്‍ അതിനോട് വ്യത്യസ്ഥരായി യോജിച്ച് പോയി എന്ന് തോന്നും. എന്നാല്‍ ജീവിതത്തിന്റെ വലിയ ഒരു ഭാഗം ഓണ്‍ലൈനായി. അത് മാറി സാമൂഹ്യ മാധ്യമങ്ങളുടെ കറന്റും ചാര്‍ജ്ജും മാറ്റി.
എന്റെ ഒരു നല്ല സുഹൃത്തിനോട് അടുത്തകാലത്ത് ഞാന്‍ സംസാരിച്ചു. ചിലപ്പോള്‍ ഞങ്ങള്‍ മാസങ്ങളോളം ഫോണ്‍വിളിക്കാതിരിക്കും. ധാരാളം ദിവസങ്ങളില്‍ തീക്ഷണമായ വിളികളുണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബം കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്ന് പടിഞ്ഞാറേക്ക് രക്ഷപെട്ടപ്പോള്‍ മാനസികമായി തകര്‍ന്ന ഒരു പെണ്‍കുട്ടിയെ തനിക്ക് അറിയാമെന്ന് അവള്‍ സൂചിപ്പിച്ചു. (ശരിയാണ് അത് കുറച്ച് മുമ്പായിരുന്നു.) എല്ലാത്തിനും പ്രാധാന്യമുണ്ടായിരുന്ന, എല്ലാത്തിനും പുറമെ അടിച്ചേല്‍പ്പിച്ച അര്‍ത്ഥമുണ്ടായിരുന്ന ഒരു രാഷ്ട്രത്തില്‍ നിന്ന് വന്നതുകൊണ്ടാണ് അവള്‍ മാനസികമായി തകര്‍ന്നത്. കാരണം എല്ലാവരും മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്താണ് നിങ്ങള്‍ പറഞ്ഞത്, എങ്ങനെ നിങ്ങള്‍ അത് പറഞ്ഞു, എപ്പോള്‍ നിങ്ങളത് പറഞ്ഞു, എപ്പോള്‍ നിങ്ങള്‍ പറഞ്ഞില്ല. വാക്കും ഭാവവും ഉള്‍പ്പടെ എല്ലാ പ്രകടനവും ഒരു തരത്തിലെ സാമൂഹിക വിവരണം ആയാണ് വായിക്കപ്പെട്ടേക്കാം. അയല്‍ക്കാര്‍ എന്ത് വിചാരിക്കും എന്നതിനെക്കുറിച്ച് നിങ്ങള്‍ നിര്‍വ്യാജമായി ജാഗ്രതയുള്ളവരായിരിക്കണം. നിങ്ങള്‍ക്കറിയാവുന്ന ആളുകള്‍, നിങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ – അല്ലെങ്കില്‍ നന്നായി അറിയാവുന്ന ആളുകള്‍ – നിങ്ങളെ ആക്രമിക്കാം. ഇതിന് വിരുദ്ധമായി പടിഞ്ഞറന്‍ ജര്‍മ്മനിയില്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. നിങ്ങള്‍ പറയുന്നത്, നിങ്ങള്‍ ധരിച്ചത്, നിങ്ങള്‍ സംസാരിച്ചത്, നിങ്ങള്‍ സംസാരിച്ചോ ഇല്ലയോ എന്നത് ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. അവളുടെ അര്‍ത്ഥത്തിന്റെ, സാമൂഹ്യ ഘടനയുടെ, ഇടപെടലിന്റെ മൊത്തം ചട്ടക്കൂടും അവള്‍ തന്നെയും തകര്‍ന്നു. അതിന്റെ പെട്ടെന്നുള്ള അഭാവം അവള്‍ക്ക് അവളെ മനസിലാക്കാത്ത സ്ഥിതിയിലെത്തിച്ചു. അവള്‍ക്ക് മാനസികാഘാതമായി. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയി. കിഴക്കന്‍ ജര്‍മ്മനിയുടെ കാലത്തേക്ക് പോകാനുള്ള ആഹ്വാനമായി എന്നെ തെറ്റായി ധരിക്കേണ്ട. (സത്യത്തില്‍ അത് അതിനേക്കാള്‍ കൂടിയ അവസ്ഥയാണ്.) നാം ആശയവിനിമയത്തെ എങ്ങനെ നിര്‍വ്വചിക്കുന്നു, വേഷംകെട്ടുന്നു എന്നത് നമ്മുടെ അര്‍ത്ഥത്തിന്റെ സാമൂഹ്യ ഘടന ആയി മാറും എന്ന ഒരു ഓര്‍മ്മപ്പെടുത്തലാണ് അത്. അത് ഉള്ളടക്കവും സൃഷ്ടിയും ആണ്. അവസാനം ആശയവിനിമയത്തിന്റെ ഈ സാമൂഹിക വേഷംകെട്ടൽ നമ്മളെ കൂടുതൽ ബാധിക്കുകയും മാറ്റുകയും ചെയ്യും.
ട്വിറ്റര്‍ എനിക്ക് നല്ലതായിരുന്നു. ആളുകളെ കണ്ടെത്താനും അവരുമായി ബന്ധം സ്ഥാപിക്കാനും അത് എന്നെ സഹായിച്ചു. അതില്ലായിരുന്നെങ്കിലത് കഴിയില്ലായിരുന്നു. ഇപ്പോഴും അവരില്‍ ചിലരോട് സംസാരിക്കുന്നത് എനിക്ക് സന്തോഷം തരുന്നതാണ്. academic സമൂഹത്തിലെ ചില ദ്വാപരപാലകരെ മറികടന്ന് എന്റെ സൃഷ്ടികള്‍ക്ക് മറ്റ് വായനക്കാരേയും outlets ഉം കണ്ടെത്തുന്നതിന് ട്വിറ്റര്‍ എന്നെ സഹായിച്ചു. അതെനിക്ക് ശബ്ദം തന്നു, എന്റെ ശബ്ദം വികസിപ്പിക്കുന്നതിന് സഹായിച്ചു. പ്രകടനത്തിന്റേയും ആശയവിനിമയത്തിന്റേയും ബന്ധങ്ങളുടേയും മറ്റ് വിവിധ രീതികള്‍ എനിക്ക് കാണിച്ചു തന്നു. വ്യക്തിപരമായും professional ആയും അത് ഒരു മഹത്തായ ഉപകരണമായിരുന്നു.
അതിനാലാണ് ഞാനിപ്പോള്‍ പിന്‍വാങ്ങുന്നത്. കാരണം കഴിഞ്ഞ ഒരു വര്‍ഷം ട്വിറ്റര്‍ പൊളിയാന്‍ തുടങ്ങി, എന്റെ ശബ്ദം എടുത്തുതുടങ്ങി. പാതി വെന്ത ആശയങ്ങൾക്ക് ചുറ്റിക്കറങ്ങാനും നൈസര്‍ഗ്ഗികമായ ചില മൂല്യങ്ങളുള്ള ദ്രുത കൈമാറ്റങ്ങളിൽ നിന്ന് ഇടയ്ക്കിടെയുള്ള ചെറിയ ഹിറ്റുകൾ നേടാനും നിങ്ങളുടെ ടൈംലൈനിലേക്ക് നിങ്ങള്‍ക്കറിയാത്ത കാര്യങ്ങൾ കണ്ടെത്താനും ഇത് ഒരു മികച്ച കളിപ്പാട്ടമായിരുന്നു. അത് അവസാനമില്ലാത്തതായിരുന്നു. പിന്നീടതിന് എല്ലാ വിക്റ്റോറിയനേയും കിട്ടി. ഫ്രോയ്ഡ് പറഞ്ഞത് പോലെ ഒരു സിഗാര്‍ ചിലപ്പോള്‍ വെറുമൊരു സിഗാറാണ്. [ഫ്രോയ്ഡ് അശാസ്ത്രീയമായിരുന്നു.] പകരം ഓരോ ഉരുവിടലും പെട്ടെന്ന് തന്നെ സ്വഭാവവിശേഷമായി. ഓരോ ചേഷ്ടയും അത് കാണുന്ന ആള്‍ക്ക് വേണ്ടിയുള്ള എന്തോ അര്‍ത്ഥമുള്ളതായി മാറി. ആര്‍ക്കറിയാം. അതായിരുന്നു ട്വിറ്ററിന്റെ വേല. ലൈക്കുകളില്‍ നിന്നും റീട്വീറ്റ് ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്നമുള്ള പെട്ടെന്നുള്ള ഹിറ്റുകളേക്കാള്‍ നിങ്ങളുടെ പ്രതിഭ വളരെ കുറച്ച് മാത്രം വായിക്കപ്പെടുകയും നിങ്ങളില്‍ വളരെ കുറച്ച് താല്‍പ്പര്യമുള്ളവുമായി മാറുകയും. അവരെന്തിന് അത് ചെയ്യണം?
ഈ രീതിയില്‍ കിഴക്കന്‍-പടിഞ്ഞാറന്‍ ജര്‍മ്മനി പോലുള്ള തമ്മിലടി മഹാമാരി ട്വിറ്റര്‍ അനുഭവിക്കുന്നു. നിങ്ങളുടെ ചിന്തകളും പ്രകടനങ്ങളും കൂടുതലും മറ്റുള്ളവര്‍ക്ക് പ്രാധാന്യമുള്ളതല്ല. ദിവസവും അയഥാര്‍ത്ഥ limbo(മറക്കപ്പെട്ട ഇടം) യില്‍ അവ നഷ്ടപ്പെടുന്നു. അതേ സമയം എല്ലാം പെട്ടെന്ന് തന്നെ പ്രധാനപ്പെട്ടതാക്കാം. നിങ്ങള്‍ക്കായുള്ള ഒരു സാമൂഹ്യ ഉദാഹരണവും ആക്കാം. (Habermas നെ ഉദ്ധരിച്ചതിന് വലിയ ഒരു വഴക്കിലേക്ക് ഞാനൊരിക്കലെത്തിച്ചേര്‍ന്നിട്ടുണ്ട്.)
നിങ്ങള്‍ ഒരു വേഷം കളിക്കുന്നു. അത് നന്നായി തന്നെ കളിക്കുന്നു. എനിക്ക് ശേഷം ആവര്‍ത്തിക്കൂ. ഇത്. കൈകൊട്ടുക, signal widely. അല്ലെങ്കില്‍ നിങ്ങള്‍ എത്രമാത്രം അതിരൂക്ഷമായും വ്യത്യസ്ഥകാഴ്ചപ്പാടുള്ളവരാണെന്നും കാണിക്കാനായി മറ്റെന്തെങ്കിലും മുദ്രാവാക്യങ്ങളോ പ്രധാനവാക്കോ പയോഗിക്കുക. നിങ്ങളുടെ സാമൂഹ്യ പ്രയോഗങ്ങളെ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കുക. കാരണം അത് അധികമുണ്ടാകില്ല. നിങ്ങളയക്കുന്ന രണ്ടാമത്തേയോ മൂന്നാമത്തേയോ ട്വീറ്റുകള്‍ ആരും വായിക്കാനും പോകുന്നില്ല. മറ്റുള്ളവരെന്താണോ പറയുന്നത് അതാണ് നിങ്ങള്‍. ഇന്റര്‍നെറ്റിലെ വെറും ചില അപരിചിതര്‍ മാത്രമല്ല. കാരണം ആരാണ് നിങ്ങളെ വായിക്കുന്നത്, ഈ കാലത്ത് ആരാണ് അപരിചിതൻ എന്നതും പൂർണ്ണമായും അവ്യക്തമാണ്. ട്വിറ്ററില്‍ സ്ഥിരമായി ഞാന്‍ സംസാരിക്കുന്ന ചില ആളുകളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഒരു തലത്തിൽ അവരെ എനിക്ക് അറിയാമോ? അറിയുമോ ഇല്ലയോ? വാസ്തവത്തിൽ എനിക്കറിയില്ല.
ട്വിറ്ററിലുണ്ടാകാതിരിക്കുന്നത് ലേഖനങ്ങൾ (എഴുതുന്നയാളിന് പ്രധാനപ്പെട്ടവ എന്നത്) വായിക്കപ്പെടുന്നത് കുറക്കും. എന്റെ പ്രവർത്തികളെക്കുറിച്ച് ആളുകൾ അറിയാതിരിക്കും. മറ്റാളുകളുടെ എഴുത്തും പ്രവർത്തികളും ഞാനും അറിയാതിരിക്കും. എന്നിരുന്നാലും ട്വിറ്ററ് വരുന്നതിന് മുമ്പും ഞാൻ അത്തരത്തിലേത് ഒരുപാട് വായിച്ചിട്ടുണ്ട്. കാരണം എനിക്ക് ആവശ്യമുണ്ടായിരുന്നു. ഇപ്പോഴും ഞാൻ കാര്യങ്ങൾക്കായി അന്വേഷിക്കും. എന്റെ ടൈംലൈനിൽ ബോധമില്ലാതെ എറിയപ്പെടുന്നവ അല്ലാതെ ആളുകളുമായും ആശയങ്ങളുമായി കൂടുതൽ സജീവമായി ഇടപെടാനുള്ള സമയമായിരിക്കുകയാണ്. ഇത് അറിവല്ല. എന്നെക്കുറിച്ച് ആലോചിച്ച് കൂടെക്കൂടെ വ്യാകുലതപ്പെടുന്നതിന് പകരം ചിന്തിക്കാനായി കൂടുതൽ സമയം ഞാൻ ആഗ്രഹിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ കൂടുതൽ സമയം ഞാൻ ചിലവിടുമ്പോൾ ഞാൻ എന്നെ കൂടുതൽ വിധിക്കുന്നതായി എന്ന് തോന്നുന്നു. കൂടുതൽ കടുപ്പത്തിൽ. അത്തരത്തിലെ സാമൂഹ്യ navel-gazing ഞാൻ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങൾ എന്നോട് പറയുന്നില്ല. അതിന് ഒരു ജിജ്ഞാസയും ഇല്ല. അത് എന്നെ കൂടുതൽ മെച്ചപ്പെടുത്തുകയോ രസകരമായ മനുഷ്യനാക്കുകയോ ചെയ്യുന്നില്ല. നിങ്ങൾക്ക് ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യനായി എന്നെ മാറ്റുന്നില്ല.
എന്താണ് എന്നെ ട്വിറ്ററിനെ ഉപേക്ഷിക്കുന്നതിലെത്തിച്ചത്? എനിക്കത് കുറവോ വ്യത്യസ്ഥമായോ ഉപയോഗിക്കാമായിരുന്നോ? നിങ്ങൾക്ക് കഴിയുന്നെങ്കിൽ നിങ്ങൾക്ക് നല്ലത്. എനിക്ക് കഴിഞ്ഞില്ല. എനിക്കത് ഒന്നും മെച്ചമായി ഒന്നും ചെയ്യാത്തതിനാൽ എനിക്ക് പോകേണ്ടി വന്നു. ചിന്തകളുടേയും മനോഭാവങ്ങളുടേയും ഒരു നിശബ്ദ സാരഥി ആയി അത് മാറി. അനുഭവങ്ങളുടെ വിവിധ തന്തുക്കളിൽ നിന്ന് നിർമ്മിച്ചതാണ് എന്റെ തീരുമാനങ്ങൾ. ചിലതൊക്കെ യാദൃശ്ഛികവും ആണ്. “Pretend it’s a City” എന്ന Scorsese യുടെ Fran Lebowitz നെക്കുറിച്ചുള്ള ഡോക്കുമെന്ററി ഞാൻ അടുത്തകാലത്ത് കണ്ടും. Lebowitz നിരീക്ഷിച്ച ഒന്ന് വീട്ടിലേക്ക് അടുപ്പിച്ചു.
നോവലിലേയും മറ്റ് കലാരൂപങ്ങളിലേയും കഥാപാത്രങ്ങള്‍ grey zone ല്‍ ജീവിക്കുന്നതിനാല്‍ നിരീക്ഷിക്കാനും വ്യത്യാസങ്ങള്‍ മനസിലാക്കാനുമുള്ള പരിശീലനം ഒരു എഴുത്തുകാരന്‍ നേടാന്‍ ശ്രമിക്കണം. അതുകൊണ്ടാണ് അവ നമുക്ക് വളരേറെ മനുഷ്യനേപോലിരിക്കുന്നത്. എങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ grey zone പരിധിക്ക് പുറത്താണ്. മറ്റുള്ളവരെക്കുറിച്ചുള്ള വിധിന്യായം ശക്തമായി പരുക്കനോ (OMG, പോകൂ പോയി സ്വയം ചാകൂ!) വിഢിത്തപരമായി അമിതോല്‍സാഹത്തോടൊ (YAAAS, എന്റെ രാജ്ഞി! നിങ്ങളേറ്റവും മഹത്തായതാണ്!) ഉള്ളതായിരിക്കും. ആര്‍ക്കും ഈ വിഭജിക്കലിന്റെ ഒരു ഭാഗത്തും ജീവിക്കാനാകില്ല. വ്യക്തിത്വത്തിന്റെ അല്‍പ്പം ബോധം നിലനിര്‍ത്താന്‍ അത് പോര. ഒരു വ്യക്തിയുടെ അളക്കുക എന്ന ഈ ഈ ദ്വന്തം ചില ആളുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ആ ഡോക്കുമെന്ററിയില്‍ ഒരു സ്ഥലത്ത് Lebowitz നിര്‍ത്തുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. അതിന് ശേഷം ആ വിധിനിയന്ത്രിക്കുന്നതായ രണ്ട് വാചകങ്ങള്‍ പറയുന്നു: “എന്നെ പോലുള്ള ഏതെങ്കിലുമൊരാള്‍ ചെറുപ്പക്കാരുടെ തലമുറയില്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.”
നിര്‍ത്തുന്നു.
“എന്നെ പോലെ ആയിത്തീരാന്‍ അവരെ അനുവദിക്കുകയില്ല.” ചിലപ്പോള്‍ ട്വിറ്ററിന് ഞാന്‍ അധികം അസ്വസ്ഥയുള്ളതാണ്. കാര്യം എന്നത് : ട്വിറ്ററില്‍ പ്രവര്‍ത്തിക്കുന്ന തരം സുഖ പ്രകൃതമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ സംവദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാകാനാണ് എനിക്ക് ഇഷ്ടം.
വാക്കുകള്‍ക്ക് വീണ്ടും അര്‍ത്ഥം ഉണ്ടാകണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. അതായ്ത് അത് വെറും ചേഷ്‌ടാവിശേഷം ആകരുത്.
— സ്രോതസ്സ് as-barwich.medium.com | Ann-Sophie Barwich | Jan 28, 2021
സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.