പുതിയ പാലസ്തീന്‍ പാര്‍ട്ടി. Menachen ന്റെ സന്ദര്‍ശനം തുടങ്ങി. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ ചര്‍ച്ചചെയ്തു. New York Times നുള്ള ഒരു കത്ത്. ഡിസംബര്‍ 4, 1948. Albert Einstein, Hannah Arendt, Sidney Hook, et.al. എഴുതിയത്.
by Albert Einstein, Hannah Arendt, Sidney Hook, et.al.
Source: Text from original microfilm
NEW YORK TIMES ന്റെ എഡിറ്റര്‍മാര്‍ക്ക്:
നമ്മുടെ സമയത്തെ ഏറ്റവും വിഷമിപ്പിക്കുന്ന രാഷ്ട്രീയ പ്രതിഭാസമെന്നത് പുതിയതായി സൃഷ്ടിച്ച ഇസ്രായേല്‍ രാഷ്ട്രത്തിന്റെ “Freedom Party” (Tnuat Haherut) പാര്‍ട്ടിയാണ്. അതിന്റെ ഘടന, രീതികള്‍, രാഷ്ട്രീയ തത്വശാസ്ത്രം, സാമൂഹ്യ വശ്യത തുടങ്ങിയ കാര്യങ്ങളില്‍ അത് നാസി, ഫാസിസ്റ്റ് പാര്‍ട്ടികളോട് വളരെ സമാനമാണ്. പാലസ്തീനിലെ ഒരു ഭീകരവാദിയും, വലതുപക്ഷക്കാരനും, മേല്‍ക്കോയ്മക്കാരനും ആയ Irgun Zvai Leumi ന്റെ അംഗങ്ങളില്‍ നിന്നും അനുയായികളില്‍ നിന്നും രൂപപ്പെട്ടതാണ്.
വരുന്ന ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് അമേരിക്കയിലെ അനുയായികളുടെ പിന്‍തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കൃത്യമായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ പാര്‍ട്ടിയുടെ നേതാവായ Menachem Begin ന്റെ അമേരിക്കയിലേക്കുള്ള സന്ദര്‍ശനം. അതുപോലെ അമേരിക്കയിലെ യാഥാസ്ഥിതിക സയണിസ്റ്റ് ഘടകങ്ങളുമായുള്ള രാഷ്ട്രീയബന്ധം ദൃഢമാക്കാനും കൂടിയാണ്.
അമേരിക്കയിലെ ധാരാളം ദേശീയ ബഹുമാനമുള്ള വ്യക്തികള്‍ അയാളുടെ വരവിനെ സ്വാഗതം ചെയ്തു. ഫാസിസത്തെ ലോകം മൊത്തം എതിര്‍ക്കുന്നവരെ Begin ന്റെ രാഷ്ട്രീയ ചരിത്രവും വീക്ഷണങ്ങളും ശരിയായി അറിയിച്ചാല്‍ അയാള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന് അവര്‍ പിന്‍തുണ കൊടുക്കുമോ എന്ന് സങ്കല്‍പിക്കാനൊക്കാത്തതാണ്.
സാമ്പത്തിക സംഭവാനയുടെ വഴി, Begin ന്റെ പേരിലെ പൊതു പ്രകടനം, ഇസ്രായേലിലെ ഫാസിസ്റ്റ് ഘടകങ്ങളെ അമേരിക്കയിലെ വലിയ ഒരു വിഭാഗം പിന്‍തുണക്കുന്നു എന്ന തോന്നലിലെ പാലസ്തീനിലെ ഈ നിര്‍മ്മിതി എന്നിവ കാരണം അപരിഹാര്യമായ നാശമുണ്ടാകുന്നതിന് മുമ്പ് Begin ന്റേയും അയാളുടെ പ്രസ്താനത്തിന്റേയും ചരിത്രത്തേയും ലക്ഷ്യത്തെയും കുറിച്ച് അമേരിക്കയിലെ പൊതുജനങ്ങളെ അറിയിക്കണം.
Begin ന്റെ പാര്‍ട്ടിയെക്കുറിച്ചുള്ള പൊതു അംഗീകാരം അതിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാനുള്ള ഒരു സഹായി അല്ല. ഇന്ന് അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും, സാമ്രാജ്യവിരുദ്ധതയെക്കുറിച്ചും സംസാരിക്കുന്നു. എന്നാല്‍ അടുത്ത കാലം വരെ അവര്‍ ഫാസിസ്റ്റ് രാജ്യത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. അത് അതിന്റെ പ്രവര്‍ത്തിയില്‍ ഭീകരവാദി പാര്‍ട്ടി അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തെ വഞ്ചിക്കുകയാണ്. ഭാവിയില്‍ അത് എന്താണ് ചെയ്യുക എന്നത് അതിന്റെ ഭൂതകാലത്തെ പ്രവര്‍ത്തിയില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.
അറബ് ഗ്രാമത്തെ ആക്രമിച്ചത്
Deir Yassin എന്ന അറബ് ഗ്രാമത്തിലെ അവരുടെ സ്വഭാവം ഞെട്ടിക്കുന്ന ഒരു ഉദാഹരണം ആണ്. ഈ ഗ്രാമം പ്രധാന റോഡില്‍ നിന്ന് മാറിയാണ്. ചുറ്റും യഹൂദ ഭൂമിയുണ്ട്. യുദ്ധത്തില്‍ ഒരു പങ്കുമില്ല. ഗ്രാമത്തെ ഒരു താവളമാക്കാന്‍ ശ്രമിച്ച ഒരു അറബ് സംഘത്തെ യുദ്ധം ചെയ്ത് അവര്‍ ഓടിച്ചതാണ്. ഏപ്രില്‍ 9 ന് (THE NEW YORK TIMES) ഭീകരവാദി സംഘം യുദ്ധം ചെയ്യാനുള്ള സൈനിക ലക്ഷ്യമില്ലാത്ത ഈ സമാധാനപരമായ ഗ്രാമത്തെ അക്രമിച്ചു. അവിടെയുള്ള മിക്കവാറും എല്ലാവരേയും കൊന്നു. (പുരുഷന്‍മാരും സത്രീകളും കുട്ടികളും ഉള്‍പ്പടെ 240 പേരെ). കുറച്ചുപേരെ ജീവിക്കാനായി വിട്ടു. അവരെ ജറുസലേമിലെ റോഡുകളിലൂടെ തടവുകാരായി പരേഡ് നടത്തി.മിക്ക യഹൂദ കുടുംബങ്ങളും ആ ദുഷ്‌പ്രവൃത്തി കണ്ട് ഞെട്ടി. Trans-Jordan ന്റെ King Abdullah ക്ക് മാപ്പ് പറഞ്ഞുകൊണ്ട് ഒരു ടെലഗ്രാം Jewish Agency അയച്ചു. എന്നാല്‍ ഭീകരവാദികള്‍ക്ക് ആ പ്രവര്‍ത്തി ഒട്ടും നാണക്കേടുണ്ടാക്കിയില്ല എന്ന് മാത്രമല്ല അവര്‍ ആ കൂട്ടക്കൊലയില്‍ അഭിമാനിക്കുകയാണുണ്ടായത്. അത് വലിയ രീതിയില്‍ അവര്‍ പ്രചരിപ്പിച്ചു. ശവശരീരങ്ങളുടെ കൂമ്പാരവും Deir Yassin ലെ പൊതു നാശവും കാണിക്കാനായി എല്ലാ വിദേശ വക്താക്കളേയും രാജ്യത്തിലേക്ക് ക്ഷണിച്ചു.
Freedom Partyയുടെ സ്വഭാവവും പ്രവര്‍ത്തികളും ഉദാഹിക്കുന്നതാണ് Deir Yassin സംഭവം.
യഹൂദ സമൂഹത്തില്‍ അതിതീവൃ ദേശീയവാദം, മതപരമായ അജ്ഞേയവാദം, വംശീയ അധീശത്വം തുടങ്ങിയവയുടെ ഒരു മിശ്രിതം ആയിരുന്നു ഉപദേശിക്കപ്പെട്ടിരുന്നത്. മറ്റ് ഫാസിസ്റ്റ് പാര്‍ട്ടികളെ പോലെ അവരും സമരങ്ങളെ പൊളിക്കുകയും, സ്വതന്ത്രമായ ട്രേഡ് യൂണിയനുകളെ തകര്‍ക്കുകയും ചെയ്തു. ഇറ്റലിയിലെ ഫാസിസ്റ്റ് മാതൃകയിലുള്ള കോര്‍പ്പറേറ്റ് യൂണിയന്‍ ആണ് അവര്‍ നിര്‍ദ്ദേശിച്ചത്.
ഒറ്റയൊറ്റയായ ബ്രിട്ടീഷ് വിരുദ്ധ അക്രമങ്ങളുടെ അവസാന വര്‍ഷങ്ങളില്‍ IZL ഉം Stern സംഘങ്ങളും ഭീകരതയുടെ ഒരു വാഴ്ച പാലസ്തീന്‍ യഹൂദ സമൂഹത്തില്‍ അഴിച്ചുവിട്ടു. അവര്‍ക്കെതിരെ സംസാരിച്ചതിന് അദ്ധ്യാപകരെ അടിച്ചു, അവരുടെ കൂട്ടത്തില്‍ ചേരാന്‍ കുട്ടികളെ വിട്ടുകൊടുക്കാത്തതിന് മുതിര്‍ന്നവരെ വെടിവെച്ച് കൊന്നു. ഗുണ്ടാ രീതികളും, അടിയും, ജനാല പൊട്ടിക്കലും, വ്യാപകമായ മോഷണവും വഴി ആ ഭീകരവാദികള്‍ ജനസമൂഹത്തെ ഭീഷണിപ്പെടുത്തുകയും ഒരു വലിയ പ്രതിഫലം പിടിച്ചെടുത്തു.
പാലസ്തീനിലെ സൃഷ്ടിപരമായ നേട്ടങ്ങളില്‍ Freedom Partyയിലെ ആളുകള്‍ക്ക് ഒരു പങ്കുമില്ല. ഒരു ഭൂമിയും തിരിച്ച് പിടിച്ചില്ല, settlements നിര്‍മ്മിച്ചില്ല, യഹൂദരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുക മാത്രം ചെയ്തു. അവരുടെ പ്രചാരം കൊടുത്ത കുടിയേറ്റ ശ്രമം വളരെ ചെറുതായിരുന്നു. അതും പ്രധാനമായും ഫാസിസ്റ്റ് സ്വദേശികളെ കൊണ്ടുവരുന്നതിന് മാത്രമായിരുന്നു.
വ്യത്യാസങ്ങള്‍ കാണാം.
Begin ഉം അയാളുടെ പാര്‍ട്ടിയും ഇപ്പോള്‍ പറയുന്ന ശക്തമായ അവകാശവാദങ്ങളും പാലസ്തീനിലെ അവരുടെ മുമ്പത്തെ പ്രവര്‍ത്തികളുടെ രേഖകളും തമ്മിലുള്ള വ്യത്യാസം ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടി അല്ല എന്ന മുദ്രയാണുണ്ടാക്കുന്നത്. ഒരു ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് നിസംശയം മുദ്രയടിക്കാവുന്ന അവരുടെ വഴി ഭീകരവാദവും(യഹൂദര്‍ക്കും, അറബികള്‍ക്കും, ബ്രിട്ടീഷുകാര്‍ക്ക് പോലും എതിരെ), തെറ്റായ പ്രതിനിധാനവും ആണ്. ഒരു “Leader State” ആണ് അവരുടെ ലക്ഷ്യം.
ഈ foregoing considerations പ്രകാരം, Mr. Begin ഉം അയാളുടെ പ്രസ്ഥാനത്തേയും കുറിച്ചുള്ള സത്യം ഈ രാജ്യത്തെ അറിയിക്കണം എന്നത് അനിവാര്യമായതാണ്. അമേരിക്കയിലെ സയണിസത്തിന്റെ ഏറ്റവും ഉന്നത നേതൃത്വം Begin ന്റെ ശ്രമത്തെ തടയാനും Begin നെ പിന്‍തുണക്കുന്നതില്‍ നിന്ന് ഇസ്രായേലിന് ഉണ്ടാകുന്ന അപകടം അതിന്റെ തന്നെ സമ്മതിദായകര്‍ക്ക് വ്യക്തമാക്കാതിരിക്കുന്നതിനും ശ്രമിക്കുന്നില്ലെന്നത് ദുരന്തമാണ്.
ഇതുവഴി Begin നേയും അയാളുടെ പാര്‍ട്ടിയേയും കുറിച്ചുള്ള കുറച്ച് പ്രധാനപ്പെട്ട സത്യങ്ങള്‍ താഴെ ഒപ്പുവെച്ചിരിക്കുന്നവര്‍ പ്രസിദ്ധപ്പെടുത്തുകയാണ്. വ്യാകുലതയുള്ളവരെല്ലാം ഫാസിസത്തിന്റെ പുതിയ രൂപത്തെ പിന്‍തുണക്കരുതെന്ന് അപേക്ഷിക്കുന്നു.
ISIDORE ABRAMOWITZ,
HANNAH ARENDT,
ABRAHAM BRICK,
RABBI JESSURUN CARDOZO,
ALBERT EINSTEIN,
HERMAN EISEN, M.D.,
HAYIM FINEMAN, M. GALLEN, M.D.,
H.H. HARRIS,
ZELIG S. HARRIS,
SIDNEY HOOK,
FRED KARUSH,
BRURIA KAUFMAN,
IRMA L. LINDHEIM,
NACHMAN MAISEL,
SEYMOUR MELMAN,
MYER D. MENDELSON, M.D.,
HARRY M. OSLINSKY,
SAMUEL PITLICK,
FRITZ ROHRLICH,
LOUIS P. ROCKER,
RUTH SAGIS,
ITZHAK SANKOWSKY,
I.J. SHOENBERG,
SAMUEL SHUMAN,
M. SINGER,
IRMA WOLFE,
STEFAN WOLFE.
— സ്രോതസ്സ് archive.org | New York, Dec. 2, 1948
[തലക്കെട്ട് രസകരമാണ്. അവര്‍ പുതിയ രാജ്യത്തിന്റെ പേരല്ല ഉപയോഗിച്ചിരിക്കുന്നത്.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.