അല്‍ ഖൈദ സംശയിക്കുന്ന ആളിന് CIA ജയില്‍ സ്ഥാപിച്ച ലിത്‌വാനിയ നഷ്ടപരിഹാരം കൊടുത്തു

al Qaedaയുടെ ഉയര്‍ന്ന സ്ഥാനം സംശയിക്കപ്പെട്ട ഗ്വാണ്ടാനമോ ജയിലിട്ടിരുന്ന വ്യക്തിയെ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Lithuaniaയിലെ CIAയുടെ രഹസ്യ ജയിലില്‍ അടച്ചിരുന്നു എന്ന് സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞു. Zubaydah ക്ക് Lithuania ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം കൊടുക്കണമെന്ന് European Court of Human Rights വിധിച്ചു. ഒരു ദശാബ്ദത്തിന് മുമ്പ് അവസാനിച്ചെങ്കിലും അമേരിക്കയുടെ rendition പരിപാടി എന്ന വിളിക്കുന്ന പദ്ധതി ഇപ്പോഴും രഹസ്യത്തില്‍ മൂടിയിരിക്കുകയാണ്. അമേരിക്കയുടെ നിയമാധികാര പരിധിക്ക് പുറത്തുള്ള ജയിലുകളില്‍ al Qaeda സംശയിക്കുന്നവരെ പാര്‍പ്പിച്ചിരുന്നു എന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അവയുടെ സ്ഥാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 2005 – മാര്‍ച്ച് 2006 വരെ ലിത്വേനിയ CIA ജയില്‍ സ്ഥാപിച്ചിരുന്നു എന്ന് മെയ് 2018 ന് Strasburg ആസ്ഥാനമായ കോടതി പറഞ്ഞു. രാഷ്ട്രമില്ലാത്ത പാലസ്തീന്‍കാരനായ Abu Zubaydah എന്ന് വിളിക്കുന്ന Zayn Al-Abidin Muhammad Husayn നെ ലിത്വേനിയയില്‍ പിടിച്ചുവെച്ചിരുന്നു. ലിത്വേനിയ ഇതുവരെ ആ കേസിലെ അപരാധം വിസമ്മതിക്കുകയായിരുന്നു. 2002 ല്‍ പാകിസ്ഥാനില്‍ നിന്നാണ് Zubaydah യെ പിടിച്ചത്. അമേരിക്ക അയാളെ ഒരു കുറ്റവും ചാര്‍ത്താതെ തടവില്‍ പാര്‍പ്പിച്ചു. അമേരിക്കയുടെ ക്യൂബയിലെ നാവിക താവളമായ ഗ്വാണ്ടാനമോയില്‍ Zubaydah യെ 15 വര്‍ഷം തടവിലിട്ടിരുന്നു.

— സ്രോതസ്സ് reuters.com | Jan 11, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ