ഓഗസ്റ്റ് 18, 2020 ന് മാലി പ്രസിഡന്റ് Ibrahim Boubacar Keïta നെ പട്ടാളക്കാര്‍ അട്ടിമറിച്ചു. അതിന് ശേഷം ആഫ്രിക്കയിലൊട്ടാകെ പട്ടാള അട്ടിമറികളുടെ ഒരു തരംഗമാണുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ചാഡിലെ ദീര്‍ഘകാലമായി പ്രസിഡന്റായി ഇരുന്ന Idriss Déby മരിച്ചതിനെ തുടര്‍ന്ന് Chad ലെ സൈനിക കൌണ്‍സില്‍ അധികാരം പിടിച്ചെടുത്തു. പിന്നീട് മെയ് 24, 2021 ന് മാലിയില്‍ ആ വര്‍ഷത്തെ രണ്ടാമത്തെ അട്ടിമറി നടന്നു. സെപ്റ്റംബര്‍ 5 ന് Guinea യിലെ സൈന്യം രാജ്യത്തിന്റെ പ്രസിഡന്റിനെ തടവിലാക്കുകയും സര്‍ക്കാരിനേയും ഭരണഘടനയേയും ഇല്ലാതാക്കി. ഒക്റ്റോബര്‍ 25 ന് സുഡാനിലെ സൈന്യം അധികാരം പിടിച്ചെടുക്കുകയും പ്രധാന മന്ത്രി Abdalla Hamdok നെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്ത് civilian ഭരണത്തിലേക്കുള്ള സുഡാന്റെ നീക്കത്തെ തടയുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് ജനുവരി 23 ന് Burkina Faso യുടെ സൈനിക നേതാക്കള്‍ അമേരിക്ക പരിശീലിപ്പിച്ച കമാന്‍ഡോകളുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കുകയും ഭരണഘടനയേയും പാര്‍ളമെന്റിനേയും റദ്ദാക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തിനകത്ത് 5 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 6 സൈനിക അട്ടിമറികള്‍.
— സ്രോതസ്സ് democracynow.org | Feb 08, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.