ഒരു ദിവസം 2.5 മണിക്കൂര്‍ കാണുന്നതിനെ അപേക്ഷിച്ച് നാല് മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്നത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത 35% വര്‍ദ്ധിപ്പിക്കും. European Journal of Preventive Cardiology എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. നിങ്ങള്‍ കൂടുതല്‍ സമയം ടിവി കാണുന്നയാളാണെങ്കില്‍ അത് നിര്‍ത്തുക. നിങ്ങള്‍ക്ക് എഴുനേറ്റ് നിന്ന് നടുനിവര്‍ത്തി അരമണക്കൂര്‍ വ്യായാമം ചെയ്യാം. അതുപോലെ ടിവി കാണുന്ന സമയത്ത് ആരോഗ്യം തരാത്ത ലഘുഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ടിവി കാണുന്നതും venous thromboembolism (VTE) തമ്മിലുള്ള ബന്ധമാണ് പഠനം പരിശോധിച്ചത്. pulmonary embolism (ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കല്‍), deep vein thrombosis (ആഴത്തിലെ ഞരമ്പുകളിലെ രക്തം കട്ടപിടിക്കല്‍, സാധാരണ കാലില്‍. അതിന് ശ്വാസകോശത്തിലേക്ക് പോയി pulmonary embolism ഉണ്ടാക്കാന്‍ കഴിയും) തുടങ്ങിയവ VTE ല്‍ ഉള്‍പ്പെടുന്നു.
— സ്രോതസ്സ് European Society of Cardiology | Jan 19, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.