ഇത് കറുത്തവരുടെ ചരിത്ര മാസമാണ്. NAACP നേതാവിനെ മിസിസിപ്പിയിലെ Natchez നഗരത്തില്‍ വെച്ച് കൊന്നതിന്റെ 55ാം വാര്‍ഷികവുമായാണ് ഈ മാസം അടയാളപ്പെടുത്തുന്നത്. ഫെബ്രുവരി 27, 1967 ന് Wharlest Jackson Sr. ന്റെ കാറുമായി ബന്ധിപ്പിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. അപ്പോള്‍ NAACPയുടെ Natchez ലെ ട്രഷറര്‍ ആയിരുന്നു Jackson. Armstrong Tire and Rubber നിലയത്തിലെ തന്റെ ആദ്യ തൊഴില്‍ ദിനം കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഈ സംഭവം. കറുത്തവര്‍ അതുവരെ നേടിയിട്ടില്ലാത്ത സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം കിട്ടിയ ആളായിരുന്നു 36 വയസും അഞ്ചുകുട്ടികളുടെ അച്ഛനും ആയിരുന്ന അദ്ദേഹം. Ku Klux Klan ന്റെ ആഭ്യന്തര കൂട്ടമായ Silver Dollar Group എന്ന് വിളിക്കുന്ന സംഘമാണ് കൊല നടത്തിയത് എന്ന് FBI സംശയിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ ആരേയും കുറ്റം ചാര്‍ത്തിയിട്ടില്ല.
— സ്രോതസ്സ് democracynow.org | Feb 11, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.