Exxon ന് അറിയാം, Shell ന് അറിയാം, കല്‍ക്കരിക്ക് അറിയാം. ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ക്കും അറിയമായിരുന്നോ എന്നത് അത്ഭുതപ്പെടുത്തുമോ?
E&E News നടത്തിയ പുതിയ അന്വേഷണം അനുസരിച്ച് കാറില്‍ നിന്നുള്ള ഉദ്‌വമനം കാലാവസ്ഥ മാറ്റം ഉണ്ടാക്കും എന്ന് Ford നും General Motors നും 1960കളുടെ തുടക്കത്തിലേ അറിയാമായിരുന്നു എന്ന് കണ്ടെത്തി. അവരുടെ ഉല്‍പ്പന്നങ്ങളേയും ആഗോള തപനത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഗവേഷണങ്ങളില്‍ രണ്ട് കമ്പനികളിലേയും ശാസ്ത്രജ്ഞര്‍ “ആഴത്തിലും സജീവവും ആയി ഇടപെട്ടു.” അത്തരത്തിലെ നൂറുകണക്കിന് കമ്പനി രേഖകള്‍ കണ്ടെത്തി. എന്നിട്ടും GM ഉം Ford ഉം വൈദ്യുതി വാഹനങ്ങളെ eschewing എണ്ണകുടിയന്‍മാരായ SUVs വികസിപ്പിക്കുകയും ചെയ്തു. അവര്‍ അന്താരാഷ്ട്ര കാലാവസ്ഥ കരാറുകളെ തടയുന്ന, ശക്തമായ ഉദ്‌വമന മാനദണ്ഡങ്ങള്‍ അമേരിക്കയിലുണ്ടാകുന്നത് എതിര്‍ക്കുകയും ചെയ്യുന്ന കാലാവസ്ഥ വിസമ്മത സംഘങ്ങള്‍ക്ക് ധനസഹായം ചെയ്തു.
— സ്രോതസ്സ് grist.org | Joseph Winters | Oct 27, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.