ദശലക്ഷത്തിലെ പുതിയ മരണങ്ങളുടെ 7-ദിവസത്തെ തോത് Hong Kong ല്‍ 29.18 ആയി. ജനുവരി 23, 2021 ന് ബ്രിട്ടണിലുണ്ടായ ശൃംഗമായ 18.31നേക്കാള്‍ 50% അധികമാണിത്. ജനുവരി 13, 2021 ന് അമേരിക്കയിലുണ്ടായ ശൃംഗമായ 10.22 നേക്കാള്‍ മൂന്നിരട്ടിയാണത്. കോവിഡ്-19 മരണങ്ങള്‍ ഹോങ്കോങ്ങില്‍ അമിതമായി വര്‍ദ്ധിക്കുകയാണ്. വരും ദിവസങ്ങളില്‍ പത്ത് ലക്ഷം ആളുകളില്‍ 50% ല്‍ അധികമാകാനാണ് സാദ്ധ്യത.
spike മാംസ്യത്തില്‍ I1221T മ്യൂട്ടേഷനോടുകൂടിയ BA.2 Omicron വകഭേദം ആണ് ഹോങ്കോങ്ങിലെ 100% അണുബാധയും. ലോകം മൊത്തം ഏറ്റവും പ്രാമുഖ്യമുള്ള വകഭേദമായി BA.2 മാറും.
ഔദ്യോഗികമായി പ്രഖ്യാപിച്ച് 37 ദിവസങ്ങള്‍ക്ക് ശേഷം അതിന്റെ ആഗോള അണുബാധ ജനുവരി 24, 2022 ന് 34.4 ലക്ഷം എന്ന ശൃംഗത്തിലെത്തി. അതിന്റെ കുറവ് മാര്‍ച്ച് 2 ന് 14.8 ലക്ഷത്തിലെത്തി നില്‍ക്കുകയും വീണ്ടും പെട്ടെന്ന് വര്‍ദ്ധിക്കാനും തുടങ്ങി. പുതിയ ആഗോള മഹാമാരി വര്‍ദ്ധനവിന്റെ തുടക്കമാകാം ഇത്.
— സ്രോതസ്സ് wsws.org | 9 Mar 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.