ലോകത്തെ ദരിദ്രരാണ് ചൂടിന്റെ ഭാരം സഹിക്കുന്നത്

Earth’s Future ജേണലില്‍ വന്ന പുതിയ പഠനം അനുസരിച്ച്, കാലാവസ്ഥാ മാറ്റത്തോടെ താപനില ഉയരുന്നതിനനുസരിച്ച് ലോകത്തെ ദരിദ്രര്‍ക്ക് കൂടുതലായി ചൂടിന്റെ ഭാരം താങ്ങേണ്ടി വരും. ഇപ്പോള്‍ തന്നെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ സമ്പന്ന രാജ്യങ്ങളേക്കാള്‍ താപതരംഗത്തിന്റെ 40% ല്‍ അധികം അനുഭവിക്കുന്നു. ഈ അസമത്വം വരും ദശാബ്ദങ്ങളില്‍ വര്‍ദ്ധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

2100 ഓടെ സമ്പന്നരേക്കാള്‍ താഴ്ന്ന വരുമാനമുള്ള ആളുകള്‍ പ്രതിവര്‍ഷം 23 ദിവസം കൂടുതല്‍ താപ തരംഗം അനുഭവിക്കും എന്ന് പഠനം പറയുന്നു. ഏറ്റവും മുകളിലത്തെ കാല്‍ ഭാഗത്തിന് ഇപ്പോഴത്തെ അസ്വസ്ഥത, വൈദ്യുതി പോകുന്നതും അതുപോലെ തുടരും. കാല്‍ ഭാഗം ആളുകള്‍ മറ്റ് മുക്കാല്‍ ഭാഗം ആളുകള്‍ അനുഭവിക്കുന്നത്ര സമ്പര്‍ക്കം അനുഭവിക്കുന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

സമ്പര്‍ക്കത്തെ രൂപപ്പെടുത്തുന്ന സ്ഥാനം: Madagascar, Bangladesh പോലുള്ള ധാരാളം താഴ്ന്ന വരുമാന രാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഉഷ്ണമേഖലയിലാണ്. വായൂ-സുഖപ്പെടുത്തല്‍, ജലം, ശീതീകരിച്ച shelters, പ്രത്യേകിച്ചും വൈദ്യുതിയുടെ ലഭ്യത പ്രധാനപ്പെട്ടതാണ്. അവയില്ലെങ്കില്‍ താപതരംഗങ്ങള്‍ മോശമായായി ആകും ബാധിക്കുക.

കാലാവസ്ഥ മാറ്റം ഈ പ്രശ്നത്തെ വഷളാക്കുകയും താപ തരംഗത്തെ വലുതാക്കുകയും അവയുടെ ഗൌരവവും ആവര്‍ത്തനവും വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം അതിന്റെ ധാരാളം ഉദാഹരണങ്ങള്‍ കൊണ്ടുവന്നു. ജൂണില്‍ Pacific Northwest നെ താപ dome പിടികൂടി. “മനുഷ്യനുണ്ടാക്കിയ കാലാവസ്ഥാ മാറ്റം കൂടാതെ ഇത് സാദ്ധ്യമല്ല,” എന്ന് ഒരു വിദഗദ്ധന്‍ ആ സംഭവത്തെക്കുറിച്ച് പറഞ്ഞു. ആ സംഭവം കാരണം Oregon നും Washington നും ഇടക്ക് 600 അധിക മരണങ്ങളുണ്ടായി. British Columbia യിലും മറ്റൊരു 600 അധിക മരണങ്ങളുണ്ടായി. അതേ മാസം മദ്ധ്യ പൂര്‍വ്വേഷ്യയിലെ താപനില 125 ഡിഗ്രി വരെ എത്തി. കസാഖിസ്ഥാനിലെ തീവൃ താപവും വരള്‍ച്ചയും ഒരുപാട് കന്നുകാലികളെ കൊന്നൊടുക്കി.

ചില രാജ്യങ്ങള്‍ ഈ അതി ദുര്‍ബലരെ സംരക്ഷിക്കാനായുള്ള നടപടികളെടുക്കുന്നുണ്ട്. 2010 ലെ മാരകമായ താപ തരംഗത്തിന് ശേഷം ഇന്‍ഡ്യയിലെ നഗരമായ അഹ്മദാബാദി വിശാലമായ ഒരു താപ പദ്ധതി വികസിപ്പിച്ചു. അത് രാജ്യം മുഴുവന്‍ വ്യാപിപ്പിച്ചു. അമേരിക്കയില്‍ പുറത്ത് കാര്‍ഷിക, നിര്‍മ്മാണ രംഗത്ത് ജോലി ചെയ്യുന്നവരാണ് താപ സമ്മര്‍ദ്ദം കൂടുതല്‍ സഹിച്ചത്. കഴിഞ്ഞ വര്‍ഷം Occupational Safety and Health Administration ആദ്യമായി ദേശീയ താപ മാനദണ്ഡം കൊണ്ടുവരാനുള്ള പ്രവര്‍ത്തികള്‍ തുടങ്ങി. ചൂട് കൂടുന്ന ലോകത്ത് തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്താനുള്ള ഒരു നീക്കമാണത്.

— സ്രോതസ്സ് grist.org | Lina Tran | Feb 11, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )