ഏറ്റവും അകലെയുള്ള ജ്യോതിര്‍ ഗോളത്തെ Center for Astrophysics | Harvard & Smithsonian യില്‍ നിന്ന് ഉള്‍പ്പടെയുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം കണ്ടെത്തി. അത് ഒരു ഗ്യാലക്സിയാണ്. പേര് HD1. നമ്മളില്‍ നിന്ന് 1350 കോടി പ്രകാശവര്‍ഷം അകലെയാണ് അത്. Astrophysical Journal ല്‍ ആണ് ഈ റിപ്പോര്‍ട്ട് വന്നത്. അതിന്റെ കൂടെയുള്ള Monthly Notices of the Royal Astronomical Society Letters ല്‍ ഈ ഗ്യാലക്സി എന്തായിരിക്കും എന്നതിന്റെ ഊഹങ്ങളൊക്കെ തുടങ്ങി.
അള്‍ട്ര വയലറ്റില്‍ HD1 അതിശക്തമാണ്. അത് ഇതുവരെയുള്ള ഏറ്റവും വലിയ ക്വാസാര്‍ ചുവപ്പ്നീക്കത്തെ രണ്ട് എന്ന നിലയില്‍ ഭേദിക്കുന്നു. Subaru ദൂരദര്‍ശിനി, VISTA ദൂരദര്‍ശിനി, UK Infrared ദൂരദര്‍ശിനി, Spitzer Space ദൂരദര്‍ശിനി എന്നിവ ഉപയോഗിച്ച് 1,200 മണിക്കൂറത്തെ നിരീക്ഷണത്തിലൂടെ കണ്ടുപിടിച്ചതാണ്. ഭൂമിയില്‍ നിന്ന് 1350 കോടി പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന വിവരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് അതിന്റെ ചുവന്ന നിറം.
— സ്രോതസ്സ് Harvard-Smithsonian Center for Astrophysics | Apr 7, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.