ഇന്‍ഡ്യയുടെ അതുല്യമായ തിരിച്ചറിയല്‍ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രമുഖമായി കേട്ട ഒരു കൂട്ടം പ്രശ്നങ്ങളുടെ പേരില്‍ ആധാര്‍ നമ്പരിന് പിറകലെ സര്‍ക്കാര്‍ സംവിധാനത്തെ Comptroller and Auditor General (CAG) പൊക്കി.
de-duplication പ്രക്രിയയിലേയും biometric എടുക്കുന്നതിലെ പാളിച്ചകള്‍ കാരണം എങ്ങനെയാണ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ biometric പുതുക്കുന്നതിനായി ഫീസ് അടക്കേണ്ടിവരുന്നതിന്റേയും പ്രശ്നങ്ങള്‍ Unique Identification Authority of India (UIDAI) യുടെ ആദ്യത്തെ പ്രവര്‍ത്തനക്ഷമതാ ഓഡിറ്റില്‍ CAG സൂചിപ്പിക്കുന്നു.
2014-15 മുതല്‍ 2018-19 വരെയുള്ള കാലത്തെ UIDAI യുടെ പ്രവര്‍ത്തനത്തെയാണ് ഓഡിറ്റ് ചെയ്തത്. രക്ഷകര്‍ത്താക്കള്‍ കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 5 വയസിന് താഴെയുള്ള മൈനര്‍ കുട്ടികള്‍ക്ക് ആധാര്‍ നമ്പര്‍ കൊടുത്ത നടപടിയേയും ഓഡിറ്റ് ചുവപ്പ് കൊടി കാണിച്ചു. “ആധാര്‍ നിയമത്തിന്റെ അടിസ്ഥാന പ്രമാണത്തിന്” എതിരായാണ് അത് ചെയ്തത്.
ദേശീയ ഓഡിറ്ററുടെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്:
1) താമസത്തിന്റെ തെളിവിനായി രേഖകളൊന്നുമില്ല?
അപേക്ഷ കൊടുക്കുന്നതിന് 12 മാസം മുമ്പ് വരെ 182 ഓ അതില്‍ കൂടുതലോ ദിവസം ഇന്‍ഡ്യയില്‍ താമസിച്ചിരുന്ന ആളുകള്‍ക്കാണ് ഇന്‍ഡ്യയില്‍ ആധാര്‍ നമ്പര്‍ കൊടുക്കുന്നത്. അത് തെളിയിക്കാനായി “casual ആയ സ്വന്തം സത്യവാങ്മൂലം” മാത്രമേ UIDAI ആവശ്യപ്പെടുന്നുള്ളു എന്നതാണ് പ്രശ്നമായി CAG ചൂണ്ടിക്കാണിക്കുന്നത്.
“…ഒരു അപേക്ഷകന്‍ ഇന്‍ഡ്യയില്‍ നിര്‍ദിഷ്ട കാലം താമസിച്ചിരുന്നോ എന്നത് ഉറപ്പാക്കുന്നതിന് എന്തെങ്കിലും പ്രത്യേക തെളിവോ രേഖയോ പ്രക്രിയയോ UIDAI പറയുന്നില്ല. താമസ സ്ഥിതിയെക്കുറിച്ച് അപേക്ഷകനില്‍ നിന്ന് അനൌപചാരികമായ ഒരു സ്വയം പ്രഖ്യാപനം മാത്രമേ ആവശ്യപ്പെടുന്നുള്ളു. അപേക്ഷകനെ ഉറപ്പാക്കാനുള്ള ഒരു വ്യവസ്ഥയും സ്ഥാപിച്ചിട്ടില്ല. അതായത് ഈ രാജ്യത്തെ ആധാറുള്ള എല്ലാ വ്യക്തികളും ആധാര്‍ നിയമപ്രകാരം ‘താമസക്കാര്‍’ ആണെന്നതിന് ഒരു ഉറപ്പും ഇല്ല,” എന്ന് CAG റിപ്പോര്‍ട്ടില്‍ പറയുന്നു.
“ആധാര്‍ നിയമത്തിന്റെ അടിസ്ഥാനത്തിലെ ഒരു പ്രക്രിയയോ സ്വയം പ്രഖ്യാപനത്തിന് പകരം അപേക്ഷകന്റെ താമസ സ്ഥിതി ഉറപ്പാക്കുന്ന രേഖകളോ വേണമെങ്കില്‍ UIDAI ക്ക് നിര്‍ദ്ദേശിക്കാമായിരുന്നു,” എന്നും അതില്‍ കൂട്ടിച്ചേര്‍ക്കുന്നു.
2) De-duplication പ്രശ്നം
ആധാര്‍ സംവിധാനത്തിന്റെ ലക്ഷ്യം എന്നത് അത് അദ്വിതീയമായതാണെന്നതാണ്. അതായത് ഒരു വ്യക്തിക്കും രണ്ട് ആധാര്‍ നമ്പര്‍ ലഭിക്കില്ല. ഒരു പ്രത്യേക വ്യക്തിയുടെ ബയോമെട്രിക്ക് ഉപയോഗിച്ച് മറ്റൊരാളിന് ആധാര്‍ നമ്പരെടുക്കാനാകില്ല.
അത് UIDAI യുടെ de-duplication പ്രക്രിയയിലൂടെ സ്ഥാപിച്ചച്ചതാണ്. വര്‍ഷങ്ങളായി ധാരാളം ചോദ്യങ്ങള്‍ ഈ പ്രക്രിയയുടെ ഫലപ്രാപ്തിയെക്കുറിച്ച് ഉണ്ടായിട്ടുണ്ട്.
ഈ വിമര്‍ശനം പുതിയതല്ലെങ്കിലും CAG യുടെ റിപ്പോര്‍ട്ട് രസകരമായ ചില സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നുണ്ട്: “duplicate ആയതിനാല്‍” 4.75 ലക്ഷം ആധാറുകള്‍ UIDAIക്ക് റദ്ദാക്കേണ്ടതായി വന്നിട്ടുണ്ട് (നവംബര്‍ 2019 വരെ). 2010 ന് ശേഷം പ്രതിദിനം 145 ല്‍ കുറയാത്ത ആധാറുകള്‍ പകര്‍പ്പുകളായതിനാല്‍ റദ്ദാക്കല്‍ അപേക്ഷ കൊടുക്കപ്പെട്ടവയാണെന്ന് ഈ ഡാറ്റ സൂചിപ്പിക്കുന്നു.
“വ്യത്യസ്ഥ വീട്ടുകാര്‍ക്ക് ഒരേ ബയോമെട്രിക് ഡാറ്റയോടു കൂടിയ ആധാറുകള്‍ കൊടുത്ത സംഭവങ്ങളുണ്ട്. അത് സൂചിപ്പിക്കുന്നത് de-duplication പ്രക്രിയക്കും മോശം ബയോമെട്കിക്കിന്റേയും രേഖകളുടേയും അടിസ്ഥാനത്തില്‍ ആധാര്‍ കൊടുത്തതിലും പ്രശ്നങ്ങളുണ്ട് എന്നാണ്. ബയോമെട്കിക്കിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തികള്‍ UIDAI എടുത്തിട്ടുണ്ടെങ്കിലും ആധാര്‍ പട്ടികയില്‍ കയറ്റുന്നതിന് iris അടിസ്ഥാനത്തിലെ നിര്‍ണ്ണയിക്കല്‍ സൌകര്യം കൊണ്ടുവന്നെങ്കിലും ഡാറ്റാബേസിലേക്ക് മുമ്പ് പട്ടികയില്‍ കയറ്റിയ അതേ ആധാര്‍ നമ്പരുകളില്‍ കുഴപ്പം പിടിച്ച ആധാറുകള്‍ തുടര്‍ന്നും കയറ്റിക്കൊണ്ടിരുന്നു,” എന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
UIDAI പ്രതികരണം
ബയോമെട്രിക്ക് de-deduplication പ്രക്രിയ അനന്യത 99.9% കൃത്യത ഉറപ്പാക്കുന്നു എന്ന് CAGക്കുള്ള മറുപടിയില്‍ UIDAI പറയുന്നു. എന്നാല്‍ “മോശമായ ബയോമെട്രിക്ക് ഉള്ള ആള്‍ക്കാരുടെ കൃത്യത കുറച്ച് കുറവായിരിക്കും. അത് പല ആധാറുകള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു”.
റിപ്പോര്‍ട്ടില്‍ CAG രൂക്ഷമായ മറുപടിയാണ് കൊടുത്തിരിക്കുന്നത്: “ജൂലൈ 2020 വരെ പ്രക്രിയ വഴി കണ്ടെത്തിയ duplicates ന്റെ എണ്ണം തുടങ്ങി സ്വയം ശുദ്ധിയാക്കുന്ന വ്യവസ്ഥയുടെ സ്ഥാപനത്തിന്റെ ആവര്‍ത്തനത്തെക്കുറിച്ച് ഒരു വിശദാംശങ്ങളും ഇല്ല. അതേ സമയം 2018-19 കാലത്ത് Bengaluru RO ല്‍ മാത്രം (ഒരാള്‍ക്ക്) പല ആധാറിന്റെ 860 കേസുകള്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ നിന്ന് UIDAI നടപ്പാക്കിയ സ്വയം ശുദ്ധീകരിക്കുന്ന സംവിധാനം ചോര്‍ച്ച കണ്ടെത്തുന്നതിലും അത് പരിഹരിക്കുന്നതിലും ഫലപ്രദമല്ല എന്നാണ് വ്യക്തമാക്കുന്നത്.
3) പിശകുള്ള പട്ടികചേര്‍ക്കല്‍ പ്രക്രിയക്കായുള്ള ചിലവാക്കല്‍
ഒരു കൂട്ടം കാരണങ്ങളാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വിരലടയാളവും iris scans ‘പുതുക്കാന്‍’ ആധാര്‍ സംവിധാനം അനുവദിക്കുന്നു. ഈ പുതുക്കലിലെ ചിലത് ‘നിര്‍ബന്ധിതമായതാണ്’. (ഉദാഹരണത്തിന്, പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ 5 നും 15 നും ഇടക്കുള്ള കുട്ടികള്‍ അവരുടെ ബയോമെട്രിക്സ് അവര്‍ 15 വയസാകുമ്പോള്‍ പുതുക്കണം).
എന്നാല്‍ ആളുകള്‍ക്ക് അവരുടെ ബയോമെട്രിക്സ് സ്വമേധയാ പുതുക്കാന്‍ കഴിയും. അവര്‍ എന്തുകൊണ്ട് അത് ചെയ്യും? കുറച്ച് കാരണങ്ങള്‍, എന്നാല്‍ ഏറ്റവും സാധാരണമായ കാരണം എന്നത് പട്ടികയുണ്ടാക്കല്‍ പ്രക്രിയ സമയത്ത് അവരുടെ ബയോമെട്രിക്സ് ശരിയായി എടുത്തില്ല എന്നതാണ്. അത് നിര്‍ണ്ണയിക്കല്‍ പരാജയപ്പെടുന്നതിലേക്ക് നയിക്കും.
നിര്‍ബന്ധിതമായ പുതുക്കല്‍ താമസക്കാര്‍ക്ക് സൌജന്യമാണെങ്കിലും, സ്വമേധയായുള്ള പുതുക്കലിന് താമസക്കാര്‍ UIDAI നിര്‍ദ്ദേശിക്കുന്ന തോതിലെ പണം കൊടുക്കേണ്ടിവരും.
2018-19 കാലത്ത് മൊത്തം 3.04 കോടി ബയോമെട്രിക് പുതുക്കലിലെ 73% ഉം “തെറ്റായ ബയോമെട്രിക്ക് സ്വമേധയാ താമസക്കാര്‍ ഫീസ് കൊടുത്ത് പുതുക്കിയതായിരുന്നു”.
“തുടക്കത്തില്‍ ആധാര്‍ കൊടുക്കാനായി എടുത്ത ഡാറ്റയുടെ ഗുണമേന്മയെ സൂചിപ്പിക്കുന്നതാണ് ഉയര്‍ന്ന തോതിലെ സ്വമേധയായുള്ള പുതുക്കല്‍. അത് വ്യക്തിത്വത്തിന്റെ uniqueness സ്ഥാപിക്കാന്‍ പര്യാപ്തമായിരുന്നില്ല. ബയോമെട്രിക് പരാജയങ്ങളുടെ കാരണം എന്തെന്ന് അറിയാത്തതിനാല്‍ സ്വമേധയാ പുതുക്കുന്നതിന് പണമീടാക്കുന്നതിനെക്കുറിച്ച് UIDAI പുനപരിശോധന നടത്തും. മോശമായ ബയോമെട്രിക് ശേഖരിച്ചതിന് താമസക്കാര്‍ ഉത്തരവാദികളല്ല,” എന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറത്ത്, ബയോമെട്രിക് പരിഹാരങ്ങണുടെ പ്രവര്‍ത്തനക്ഷമത പ്രതീക്ഷിച്ച നിലയില്‍ എത്താതിരുന്നതിന് Managed Service Provider നെ UIDAI ശിക്ഷിച്ചില്ല എന്നതും CAG ശ്രദ്ധിച്ചു.
4) ആധാര്‍ നമ്പരുകള്‍ അവയുടെ യഥാര്‍ത്ഥ രേഖകളുമായി ഒത്തുനോക്കുന്നത്
UIDAI ഡാറ്റാബേസില്‍ സംഭരിച്ചിരിക്കുന്ന എല്ലാ ആധാര്‍ നമ്പരുകള്‍ക്കും താമസക്കാരന്റെ demographic വിവരങ്ങളെക്കുറിച്ചുള്ള രേഖകളുടെ പിന്‍ബലമില്ലാത്തതാണ് എന്ന് CAG പറയുന്നു. 2016 ന് മുമ്പ് UIDAI ശേഖരിച്ച് സംഭരിച്ച താമസക്കാരുടെ ഡാറ്റയുടെ കൃത്യതയും പൂര്‍ണ്ണതയും സംശയമുണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു.
“inline scanning (ജൂലൈ 2016) തുടങ്ങിയതോടെ വ്യക്തിപരമായ വിവരങ്ങളുടെ രേഖകള്‍ CIDR ല്‍ സംഭരിക്കാന്‍ തുടങ്ങി. മുന്‍ കാലങ്ങളിലെ ജോഡി ചേര്‍ക്കാത്ത ബയോമെട്രിക് ഡാറ്റ സൂചിപ്പിക്കുന്നത് deficient data management ആണ്. നിയമപരമായ സങ്കീര്‍ണ്ണതകളും, 2016 ന് മുമ്പ് നല്‍കിയ ആധാറിന്റെ ഉടമകളുടെ അസൌകര്യങ്ങളും ഒഴുവാക്കാനായി തങ്ങളുടെ ഡാറ്റാബേസിലെ ഇല്ലാത്ത രേഖകള്‍ നിറക്കാനുള്ള proactive നടപടികള്‍ മുമ്പേ തന്നെ UIDAIക്ക് വേണമെങ്കില്‍ എടുക്കാമായിരുന്നു.”
5) 5 വയസിന് താഴെയുള്ള കുട്ടികള്‍
ഇന്‍ഡ്യയില്‍ ആധാര്‍ നമ്പരുകള്‍ രക്ഷകര്‍ത്താക്കള്‍ കൊടുക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 5 വയസിന് താഴെയുള്ള മൈനര്‍ കുട്ടികള്‍ക്കും കൊടുക്കുന്നു.
എന്നിരുന്നാലും ഇത് ആധാര്‍ നിയമത്തിന്റെ അടിസ്ഥാന പ്രമാണത്തിന് എതിരാണെന്ന് ദേശീയ ഓഡിറ്റര്‍മാര്‍ വിശ്വസിക്കുന്നു. അത് ബയോമെട്രിക് വ്യക്തിത്വത്തിന്റെ അനന്യതയെക്കുറിച്ചുള്ളതാണ്. (ഇത്ര ചെറു പ്രായത്തില്‍ അത് സാധാരണ ചെയ്യാനാകില്ല).
“നിയമാനുസൃതമായ വ്യവസ്ഥകള്‍ ലംഘിക്കുന്നതിന് പുറമെ ബാല്‍ ആധാര്‍ കൊടുക്കുന്നത് വഴി മാര്‍ച്ച് 31, 2019 വരെ Rs 310 കോടി രൂപയുടെ ഒഴുവാക്കാവുന്ന ചിലവ് UIDAI ഉണ്ടാക്കി. 2020-21 കാലത്ത് ICT സഹായത്തിന്റെ രണ്ടാം ഘട്ടത്തില്‍ Rs 288.11 കോടി രൂപ മൈനറായ കുട്ടികള്‍ക്ക് ആധാര്‍ കൊടുക്കുന്നതിന് സംസ്ഥാനങ്ങള്‍/സ്കൂളുകള്‍ക്ക് കൊടുത്തു,” റിപ്പോര്‍ട്ടില്‍ പറയുന്നു.
“5 വയസിന് താഴെയുള്ള മൈനര്‍ കുട്ടികള്‍ക്ക് ആധാര്‍ കൊടുക്കുന്നത് UIDAI പുനപരിശോധിക്കണം. അവരുടെ അനന്യ വ്യക്തിത്വം ഉറപ്പാക്കാനയുള്ള ബദല്‍ വഴികള്‍ അവര്‍ കണ്ടുപിടിക്കണം, പ്രത്യേകിച്ചും, ആധാര്‍ രേഖയുടെ ആവശ്യകതയുടെ പേരില്‍ ഒരു ക്ഷേമപരിപാടിയും നിഷേധിക്കരുത് എന്ന് സുപ്രീംകോടതി പ്രസ്ഥാവിച്ച സ്ഥിതിയില്‍. 5 വയസിന് താഴെയുള്ള മൈനറായ കുട്ടികളുടെ ബയോമെട്രിക് വ്യക്തിത്വത്തിന്റെ അനന്യത പിടിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ UIDAI അന്വേഷിക്കണം. കാരണം വ്യക്തിയുടെ ബയോമെട്രിക്കിലൂടെ സ്ഥാപിക്കപ്പെടുന്ന വ്യക്തിത്വത്തിന്റെ അനന്യത എന്നത് ആധാറിന്റെ സവിശേഷ സ്വഭാവമാണ് [എന്നാണല്ലോ വെപ്പ്].
— സ്രോതസ്സ് thewire.in | Anuj Srivas | 07/Apr/2022
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.