ബ്രസീലിലേക്ക് പോകാനായി ഗൂഗിള്‍ അവരേട് പറഞ്ഞു. അവരുടെ സാമൂഹ്യ പ്രവര്‍ത്തനം കാരണമാണ് അവരെ ജോലിയില്‍ നിന്ന് തള്ളിക്കളയുന്നത് എന്ന് അവര്‍ പറയുന്നു. ഏകദേശം 500 മറ്റ് തൊഴിലാളികള്‍ ഈ തൊഴിലാളിക്ക് വേണ്ടി റാലി നടത്തി. സാങ്കേതികവിദ്യ വമ്പനും അതിന്റെ ബിസിനസ് രീതികളോടും ജോലിസ്ഥല ചുറ്റുപാടിനും എതിരെ സംസാരിക്കുന്ന ജോലിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ സംഭവമാണിത്. Google for Education ന്റെ product marketing manager ആയ Ariel Koren ആണ് ഇപ്പോള്‍ അത് അനുഭവിക്കുന്നത്. ഇസ്രായേല്‍ സൈന്യവും ഗൂഗിളും ആമസോണും ചേര്‍ന്നുള്ള $120 കോടി ഡോളറിന്റെ Project Nimbus നെ അവര്‍ വിമര്‍ശിച്ചു. “അന്യായമായ പ്രതികാരമാണ്” ഗൂഗിള്‍ ചെയ്യുന്നതെന്ന് മറ്റ് തൊഴിലാളികള്‍ ഒപ്പുവെച്ച പരാതിയില്‍ പറയുന്നു.
— സ്രോതസ്സ് latimes.com | Mar 15, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.