കോവിഡ്-19 മഹാമാരി അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ അതീവനാശമുണ്ടാക്കി എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. വൈറസ് പണക്കാരും ദരിദ്രരും എന്ന വിവേചനം കാണിച്ചില്ലെങ്കിലും സമൂഹവും സര്‍ക്കാരും അത് ചെയ്തു.
കൊറോണ വൈറസിനാല്‍ പത്ത് ലക്ഷം മരണം എന്ന നിലയിലേക്ക് അമേരിക്ക എത്തുന്നതിനിടക്ക് അനുപാതമില്ലാത്ത മനുഷ്യ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് Poor People’s Pandemic Report ല്‍ പറയുന്നത്. അമേരിക്കയിലെ 3,000 ല്‍ അധികം ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സമ്പന്ന ജില്ലകളെക്കാള്‍ രണ്ടിരട്ടി ആളുകളാണ് ദരിദ്ര ജില്ലകളില്‍ മരിച്ചത്.
വൈറസിന്റെ ഏറ്റവും മാരകമായ വര്‍ദ്ധനവ് നോക്കിയാല്‍ മരണ തോതിന്റെ വര്‍ദ്ധനവിലെ വ്യത്യാസം കൂടുതല്‍ വ്യക്തമാണ്. മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന്റെ സമയത്ത്, 2020 ലേയും 2021 ലേയും ശീതകാലത്ത്, അമേരിക്കയില്‍ ഏറ്റവും ശരാശരി വരുമാനം കൂടിയ ജില്ലകളേക്കാള്‍ മരണ നിരക്ക് നാലര മടങ്ങ് ആയിരുന്നു ദരിദ്ര ജില്ലകളില്‍.
അടുത്തകാലത്തെ ഒമിക്രോണ്‍ തരംഗത്തില്‍ മരണ നിരക്കിലെ വ്യത്യാസം മൂന്ന് മടങ്ങായിരുന്നു.
ഫലത്തിലെ ഇത്തരത്തിലെ വലിയ വിടവ് വാക്സിനേഷന്‍ തോതുകൊണ്ട് വിശദീകരിക്കാനാവില്ല എന്ന് എഴുത്തുകാര്‍ പറയുന്നു. ദരിദ്ര ജില്ലകളിലെ പകുതിപ്പേര്‍ രണ്ട് വാക്സിന്‍ കുത്തിവെപ്പ് എടുത്തവരായിരുന്നു. കൂടുതല്‍ പ്രസക്തമായ ഘടകം എന്നത് ഏറ്റവും ദരിദ്രരായ സമൂഹങ്ങളില്‍ ആണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ എണ്ണം സമ്പന്ന രാജ്യങ്ങളിലേതിനെ അപേക്ഷിച്ച് ഇരട്ടി.
“അവഗണയും ചിലപ്പോള്‍ ദരിദ്രരെ ശ്രദ്ധിക്കേണ്ട എന്ന ബോധപൂര്‍വ്വമായ തീരുമാനങ്ങളും വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. മഹാമാരി സമയത്ത് ഈ രാജ്യത്തെ ദരിദ്രരേയും താഴ്ന്ന വരുമാനമുള്ളവരേയും അവഗണിക്കുന്നത് അധാര്‍മ്മികവും, ഞെട്ടിക്കുന്നതും അന്യായവും ആണ്,” എന്ന് Poor People’s Campaign ന്റെ സഹ-അദ്ധ്യക്ഷനായ Bishop William Barber പറഞ്ഞു.
Jeffrey Sachs നയിക്കുന്ന UN Sustainable Development Solutions Network (SDSN) ന്റെ ഒരു സംഘം സാമ്പത്തിക ശാസ്ത്രജ്ഞരോടൊപ്പം ചേര്‍ന്ന് Poor People’s Campaign ആണ് ഈ റിപ്പോര്‍ട്ടുണ്ടാക്കിയത്. ഏറ്റവും ദരിദ്ര 10% നേയും ഏറ്റവും സമ്പന്ന 10% നേയും താരതമ്യം ചെയ്യാനായി 3,200 ല്‍ അധികം ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ അവര്‍ വിശകലനം ചെയ്തു.
പിന്നീട് അവര്‍ കോവിഡ് മരണ തോതും ദാരിദ്ര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിച്ചു. അതുപോലെ വംശം, ജോലി പോലുള്ള നിര്‍ണ്ണായകമായ demographic ഘടകങ്ങളും അവര്‍ വിശകലനം ചെയ്തു.
ഇതുവരെ താഴ്ന്ന വരുമാനമുള്ള സമൂഹങ്ങളില്‍ വൈറസ് ഉണ്ടാക്കിയ ആഘാതം അളക്കാന്‍ വിഷമമാണ്. കാരണം Centers for Disease Control and Prevention (CDC)യും മറ്റുള്ളവരും രേഖപ്പെടുത്തിയ ഔദ്യോഗിക മരണ ഡാറ്റ, വ്യവസ്ഥാപിതമായി വരുമാനവും സാമ്പത്തിക വിവരങ്ങളും ഉള്‍പ്പെടുത്തിയവ ആയിരുന്നില്ല.
അമേരിക്കയിലെ മഹാമാരിയെക്കുറിച്ച് മനസിലാക്കുന്നതിലെ ആ വിടവ് നിറക്കാന്‍ പുതിയ റിപ്പോര്‍ട്ട് ശ്രമിക്കുന്നു. ഏറ്റവും മരണ തോതുണ്ടായിരുന്ന ഏറ്റവും മുകളിലെ 300 ജില്ലകളില്‍ ജനസംഖ്യയുടെ ശരാശരി 45% പേര്‍ ഔദ്യോഗിക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന അളവിന്റെ 200% എന്ന നിലയിലെ ദാരിദ്ര്യ രേഖക്ക് താഴെയാണ്. റിപ്പോര്‍ട്ടിലെ ഒരു ഞെട്ടിക്കുന്ന കണ്ടെത്തല്‍ അതാണ്.
മഹാമാരി ഒരു ദേശീയ ദുരന്തം ആണെന്ന് മാത്രമല്ല അത് സാമൂഹ്യ നീതിയുടെ പരാജയവും കൂടിയായിരുന്നു എന്ന് Columbia University പ്രൊഫസറും UN SDSN പ്രസിഡന്റും ആയ സാച്ചസ് പറയുന്നു. “ദരിദ്രര്‍, സ്ത്രീകള്‍, കറുത്തവര്‍ എന്നിവര്‍ മരണം, രോഗസ്ഥിതി, സാമ്പത്തിക വില എന്നീ രോഗത്തിന്റെ ഭാരം താങ്ങിയത് തുല്യമല്ലാത്ത രീതിയിലാണ്. അമേരിക്കയുടെ അടിസ്ഥാന തൊഴിലാളികള്‍ ദരിദ്രരാണ്. മുന്നണിയില്‍ നിന്ന് അവര്‍ ജീവന്‍ രക്ഷിക്കുകയും ഒപ്പം രോഗം എറ്റുവാങ്ങി മരണപ്പെടുകയും ചെയ്തു.”
അമേരിക്കയിലെ ജില്ലകളെ ദാരിദ്ര്യത്തിന്റേയും കോവിഡ്-19 മരണ തോതിന്റേയും അടിസ്ഥാനത്തില്‍ സ്ഥാനം കൊടുത്തു. ഏറ്റവും മുകളില്‍ Galax county ആണ്. തെക്ക്-പടിഞ്ഞാറന്‍ Virginia യിലെ ഒരു ചെറിയ ഗ്രാമീണ സമൂഹമാണത്.
അമേരിക്കയിലെ ദേശീയ തോത് ഒരു ലക്ഷത്തിന് 299 പേര്‍ ആയിരിക്കുമ്പോള്‍ അതിന്റെ മരണ തോത് ഒരു ലക്ഷം പേര്‍ക്ക് 1,134 എന്നതാണ്. ജില്ലയിലെ ശരാശരി വരുമാനം $33,000 ഡോളറിന് അല്‍പ്പം മേലെയായിരുന്നു. ജന സംഖ്യയില്‍ പകുതിയും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരായിരുന്നു.
ഏറ്റവും ദാരിദ്ര്യവം മരണ തോതും ഉണ്ടായിരുന്നത് ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രോങ്ക്സിലായിരുന്നു. അവിടുത്തെ ജനസംഖ്യയുടെ 56% ഹിസ്പാനിക്കുകളും 29% കറുത്തവരും ആണ്. കടം വാങ്ങിയവരില്‍ പകുതിയും ദാരിദ്ര്യ രേഖക്ക് താഴെയും കോവിഡ് മരണ സംഖ്യ ഒരു ലക്ഷത്തിന് 538 ഉം ആയിരുന്നു. അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന 10% ന് അകത്ത്.
അമേരിക്കയിലെ മഹാമാരി അനുഭവത്തിന്റെ കേന്ദ്രത്തില്‍ റാഡിക്കലായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് ന്യൂയോര്‍ക്ക് നഗരത്തിലെ കറുത്തവരും ഹിസ്പാനിക്കുകളും വെള്ളക്കാരേക്കാളും ഏഷ്യക്കാരേക്കാളും ഇരട്ടി തോതില്‍ മരിക്കുകയായിരുന്നു എന്ന് തുടക്കം മുതലേ വ്യക്തമായിരുന്നു.
അത്രക്ക് racial ആയ അസമത്വത്തിന്റെ പ്രത്യാഘാതം ഇപ്പോള്‍ പ്രകടമായി വരുന്നതേയുള്ളു. കഴിഞ്ഞ ആഴ്ച Social Science & Medicine ജേണലില്‍ വന്ന ഒരു പഠനം ഒരു ശല്യപ്പെടുത്തുന്ന ഒരു സംഗ്രഹത്തിലാണ് എത്തിച്ചേര്‍ന്നത്
കറുത്ത അമേരിക്കക്കാരാണ് കൂടുതല്‍ മരിക്കുന്നത് എന്ന് മാധ്യമങ്ങളിലൂടെ വെള്ളക്കാരായ അമേരിക്കക്കാര്‍ അറിയുമ്പോള്‍ വൈറസിനോടുള്ള അവരുടെ ഭയം പിന്‍വലിയുന്നതായും അവര്‍ രോഗം പിടിപെട്ട ദുര്‍ബലരോട് കുറവ് തന്മയീഭാവമുള്ളവരും ആയി കണ്ടു എന്ന് അത് കണ്ടെത്തി. മാസ്ക്, ശാരീരിക അകലം തുടങ്ങിയ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ അവര്‍ കൂടുതല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.
എന്നാല്‍ താഴ്ന്ന വരുമാനക്കാരായ വെള്ളക്കാരുടെ സമൂഹവും ആപത്തിലാണ്. ഉദാഹരണത്തിന്, കല്‍ക്കരി ഖനനം തകര്‍ന്നതും ഓപ്പിയോയിഡ് മഹാമാരിയുടെ scourge ഉം കാരണം അമേരിക്കയിലെ ഏറ്റവും വരുമാനം കുറഞ്ഞ സ്ഥലങ്ങളിലൊന്നായി മാറിയതാണ് West Virginia യിലെ Mingo പ്രവിശ്യ.
ജില്ല 96% വെള്ളക്കാരാണ്. ജനസംഖ്യയില്‍ പകുതി ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്നു. അവിടെ കോവിഡ് മരണ നിരക്ക് ഒരു ലക്ഷത്തിന് 470 ആണ്. രാജ്യത്തെ മഹാമാരി മരണ തോതിന്റെ കാര്യത്തില്‍ ഏറ്റവും മുകളിലത്തെ ജില്ലകളുടെ കൂട്ടത്തില്‍ ഇതും പെടുന്നു.
— സ്രോതസ്സ് theguardian.com | Ed Pilkington | 4 Apr 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar