മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലുള്ള ബാഗ്ച ഗ്രാമത്തിൽ അധിവസിക്കുന്ന സഹരിയ ആദിവാസികളെ ആഫ്രിക്കൻ ചീറ്റകൾക്ക് ഇടമൊരുക്കാനായി കുടിയൊഴിപ്പിക്കുകയാണ്. അനേകം പേരുടെ ജീവനോപാധി തകർക്കുന്നതും കടുത്ത പാരിസ്ഥിതിക പ്രത്യാഘാതകൾ ക്ഷണിച്ചു വരുത്തുന്നതുമായ നീക്കമാണിത്.
മധ്യപ്രദേശിലെ ശിവ്പൂർ ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബാഗ്ച ഗ്രാമം സഹരിയ ആദിവാസികളുടേതാണ്. സംസ്ഥാനത്തെ അതീവ ദുർബല ഗോത്ര വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവർക്കിടയിലെ സാക്ഷരത 42 ശതമാനമാണ്. വിജയ്പ്പൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ബാഗ്ച ഗ്രാമത്തിൽ 2011ലെ സെൻസസ് അനുസരിച്ച് 556 ആണ് ജനസംഖ്യ. മണ്ണും ഇഷ്ടികയും കൊണ്ട് നിർമ്മിച്ച, കല്ല് കൊണ്ടുള്ള സ്ലാബുകളാൽ മേൽക്കൂര തീർത്ത വീടുകളാണ് ഇവിടെയധികവും. ഗ്രാമത്തിനു ചുറ്റും വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതത്തിലൂടെ (കൂനോ പാൽപ്പൂർ എന്നും അറിയപ്പെടുന്നു) കൂനോ നദി ഒഴുകുന്നു.
— സ്രോതസ്സ് ruralindiaonline.org | Apr 26, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.