കഴിഞ്ഞ വര്‍ഷം 28 ലക്ഷം ആളുകള്‍ കോവിഡ്-19 കാരണം ലോകം മൊത്തം മരിച്ചു. അതേ സമയം ലോകത്തെ കോടീശ്വരന്‍മാരുടെ സമ്പത്തും വര്‍ദ്ധിച്ചു.
ലോകത്തെ 2,365 ശതകോടീശ്വരന്‍മാരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ ആണ് വര്‍ദ്ധിച്ചത്. മഹാമാരി വര്‍ഷത്തില്‍ 54% വര്‍ദ്ധനവ്. മാര്‍ച്ച് 18, 2020 നും മാര്‍ച്ച് 18, 2021 നും ഇടക്ക് അവരുടെ മൊത്തം സമ്പത്ത് $8.04 ലക്ഷം കോടി ഡോളറില്‍ നിന്ന് $12.39 ലക്ഷം കോടി ഡോളറായി.
13 ശകകോടീശ്വരന്‍മാരുടെ സമ്പത്ത് 500% ആണ് വര്‍ദ്ധിച്ചത്. ഇവരില്‍ പലരും ബന്ധപ്പെട്ട കമ്പനികള്‍ തങ്ങളുടെ എതിരാളികള്‍ അടച്ചുപൂട്ടുകയോ, ചെറുതാകപ്പെടുകയോ ചെയ്തത് ഉള്‍പ്പടെയുള്ള മഹാമാരിയുടെ അവസ്ഥകളുടെ വന്‍തോതിലുള്ള ഗുണഭോക്താക്കളയി.
270 പുതിയ ശതകോടീശ്വരന്‍മാര്‍ ഈ വര്‍ഷത്തെ ആഗോള പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ 91 ശതകോടീശ്വരന്‍മാരാക്ക് ആ സ്ഥാനം നഷ്ടപ്പെട്ടു.
— സ്രോതസ്സ് Institute for Policy Studies | Chuck Collins, Omar Ocampo | Mar 31, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.