അമേരിക്കയിലെ ആമസോണിന്റെ Staten Island JFK8 warehouse ല്‍ യൂണിയന്‍ രൂപീകരിക്കുന്നതില്‍ വിജയിച്ച രണ്ട് തൊഴിലാളികളെ ആമസോണ്‍ പിരിച്ചുവിട്ടു. സ്റ്റാറ്റന്‍ അയലന്റ് യൂണിയന്‍ വോട്ടെടുപ്പില്‍ ആമസോണ്‍ തൊഴില്‍ നിയമം ലംഘിച്ചു എന്ന പരാതി National Labor Relations Board ശരിവെച്ചതിനിടക്കാണിത്. യൂണിയന്‍ രൂപീകരിക്കണോ വേണ്ടയോ എന്നതിന്റെ തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ബന്ധിത യോഗം വിളിച്ചുകൂട്ടി തൊഴിലാളികളെ കൊണ്ട് വോട്ടെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമം ആമസോണ്‍ നടത്തിയിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.