സംസ്ഥാനത്ത് അംഗീകാരമില്ലാത്ത herbicide-tolerant (HT) transgenic പരുത്തി, Bt പരുത്തി, വിത്തുകള്‍ വില്‍ക്കുകയോ, പുറത്തുവിടുകയോ ചെയ്യുന്ന കമ്പനികളെ പരിശോധിക്കാനായി ഫെബ്രുവരി 2018, മഹാരാഷ്ട്രയിലെ ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു.
മഹാരാഷ്ട്രയിലേയും ഗുജറാത്തിന്റേയും തെലുങ്കാനയുടേയും കര്‍ണാടകയുടേയും പരുത്തി വളര്‍ത്തുന്ന ജില്ലകളില്‍ വിത്തുകള്‍ പുറത്തിവിടുന്നു എന്ന് സംസ്ഥാനം ആരോപിക്കുന്നു.
Mahyco Monsanto Biotech (India) Pvt. Ltd, Monsanto Holdings Pvt. Ltd., Monsanto India Ltd പോലുള്ള വിത്ത് ഭീമന്‍മാരെ SIT രൂപീകരണ രേഖയില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. HT transgenic ജീനുള്ള HtBt പരുത്തി വിത്തുകളുടെ നിയമവിരുദ്ധമായ ഉത്പാദനം, സംഭരണം, വിപണനം എന്നിവയില്‍ ഈ കമ്പനികളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനുള്ള വകുപ്പ് അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
…
സര്‍ക്കാരുമായി 2018 ല്‍ ചര്‍ച്ച നടത്തിയ ഒരു മുതിര്‍ന്ന Monsanto ഉദ്യോഗസ്ഥന്‍ 2018 പകുതിയോടെ Pegasus ലക്ഷ്യമായി മാറി.
— സ്രോതസ്സ് thewire.in | Sukanya Shantha, Kabir Agarwal | 21/Jul/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.