രക്ഷകര്‍ത്താക്കളെ വിലങ്ങുവെച്ചു, ഭീകരവാദിക്ക് കൂട്ടക്കൊലക്ക് സമയം കൊടുത്തു

ചൊവ്വാഴ്ച Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം Uvalde, Texas ലെ കുടുംബങ്ങള്‍ ശവസംസ്കാരച്ചടങ്ങിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. അവിടെ 18-വയസായ ഒരു തോക്കുധാരി നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ചു കൊന്നു. വെടിവെപ്പ് കൈകാര്യം ചെയ്തതിലും, നടന്ന സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടതിലും Uvalde യിലെ പോലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. തോക്കുധാരിക്ക് സ്കൂളില്‍ തടസങ്ങളില്ലാതെ കയറാന്‍ കഴിഞ്ഞത് പൂട്ടാത്ത ഒരു വാതലിലൂടെയാണ് എന്ന് അധികാരികള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഒരു മണിക്കൂറോളം അയാള്‍ സ്കൂളില്‍ കഴിഞ്ഞു. അവധിയിലായിരുന്ന ഒരു അതിര്‍ത്തി സേനാ അംഗമാണ് അയാളെ വെടിവെച്ചിട്ടത്. ഈ സമയമത്രയും പ്രാദേശിക പോലീസ്, സ്കൂളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രക്ഷകര്‍ത്താക്കളെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. വിവരമറിഞ്ഞ് 64 കിലോമീറ്റര്‍ യാത്രചെയ്ത് സ്കൂളിലെത്തി സ്വന്തം കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു അമ്മയെ പോലീസ് വിലങ്ങ് വെക്കുക പോലും ചെയ്തു. ഒരു അച്ഛനെ കറന്റടിപ്പിക്കുകയും(tasered) ചെയ്തു.

— സ്രോതസ്സ് democracynow.org | May 27, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )