ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ കീവില്‍ വെച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelensky യെ സന്ദര്‍ശിക്കാന്‍ പോകുകയാണ്. യാത്രയുടെ മുമ്പ് തന്നെ ഫ്രാന്‍സിന്റെ പ്രസിഡന്റ് Emmanuel Macron ഉക്രെയ്നിന് പിന്‍തുണ നല്‍കുകയും ഒപ്പം യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്നും റഷ്യയും ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു.
ബുധനാഴ്ച, ചൈനയുടെ പ്രസിഡന്റ് Xi Jinping റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി ഫോണില്‍ ചര്‍ച്ചനടത്തി. റഷ്യയോട് വീണ്ടും പിന്‍തുണ Xi പ്രകടിപ്പിച്ചു. ഒപ്പം മോസ്കോയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തു. എല്ലാ പാര്‍ട്ടികളും “ഉക്രെയ്ന്‍ പ്രശ്നം ശരിയായി ഒത്തുതീര്‍പ്പാക്കാനായി” നിര്‍ബന്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച, NATO യുടെ പ്രതിരോധ നേതാക്കള്‍ Brussels ല്‍ യോഗം ചേര്‍ന്ന് വര്‍ദ്ധിച്ച സൈനിക പിന്‍തുണ ഉക്രെയ്ന് നല്‍കാമെന്ന് പ്രതിജ്ഞ ചെയ്തു. $100 കോടി ഡോളറിന്റെ പുതിയ സൈനിക സഹായം ഉക്രെയ്ന് നല്‍കാമെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി Lloyd Austin ബല്‍ജിയത്തിലെ NATO യുടെ ആസ്ഥാനത്ത് വെച്ച് പ്രഖ്യാപിച്ചു.
— സ്രോതസ്സ് democracynow.org | Jun 16, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.