July Fourth പരേഡില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട 7 പേര്‍ക്കായി Highland Park, Illinois നിവാസികള്‍ ആചരിക്കുകയാണ്. തോക്കുധാരി മേല്‍ക്കൂരയില്‍ കയറി AR-15 പോലുള്ള ആക്രമണ തോക്കുപയോഗിച്ച് വെടിയുതുര്‍ക്കുകായിരുന്നു അവിടെ. പരേഡ് കാണാനെത്തിയ ആളുകളില്‍ അയാള്‍ 70 റൌണ്ട് വെടിവെച്ചു. കൊലയാളി ആ തോക്ക് നിയമപരമായാണ് വാങ്ങിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ 2019 ഉം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടയാളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്ക് യൂട്യൂബ് ചാനല്‍ ഉണ്ട്. അതില്‍ പരേഡില്‍ വെടിവെക്കുന്നതിനെക്കുറിച്ച് വീഡിയോ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ട്രമ്പിനെ പിന്‍തുണച്ചുകൊണ്ടും വീഡിയോകള്‍ അതിലുണ്ട്.
— സ്രോതസ്സ് democracynow.org | Jul 06, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.