കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക

ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ?

എത്ര പരിതാപകരമായ സ്ഥിതിയാണിത്. ഒന്നോ രണ്ടോ കുത്തക കമ്പനികളെ എല്ലാത്തിനുമായി അമിതമായി ആശ്രയിക്കുന്നതിന്റെ ഫലമാണിത്. അതിന്റെ ആവശ്യമില്ല. ഇന്റര്‍നെറ്റ് ഇപ്പോഴും കുറെയൊക്കം സ്വതന്ത്രമാണ്.

കേരള സവാരി മാത്രമല്ല, എല്ലാ സേവന ദാദാക്കളും വ്യക്തികളും അവരുടെ സേവനം കഴിയുന്നത്ര സ്വതന്ത്രമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു വെബ് സൈറ്റ് തുടങ്ങുക എന്നതാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ യജമാനന്‍മാരുടേയും അനുവാദത്തിനായി കാത്തിരിക്കേണ്ടി വരില്ല. നിങ്ങള്‍ നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ചങ്ങലയിടില്ല. ആളുകള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോം ഉപയോഗിച്ച് സ്വതന്ത്രമായി ആ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

അതിന്റെ വേറൊരു ഗുണം, ഈ കമ്പനികള്‍ നടത്തുന്ന ചാരപ്പണിയില്‍ നിന്നും ഡിജിറ്റല്‍ സ്വരൂപ നിര്‍മ്മിതിയില്‍ നിന്നും കുറച്ചൊക്കെ രക്ഷപെടാനും കഴിയും എന്നതാണ്.

അതുകൊണ്ട് എല്ലാ ഡിജിറ്റല്‍ സേവനങ്ങള്‍ക്കും നിര്‍ബന്ധമായും ഒരു വെബ് interface ഉറപ്പാക്കുക. ഡിജിറ്റല്‍ അടിമത്തം അവസാനിപ്പിക്കുക. പുതിയ ഈസ്റ്റിന്‍ഡ്യാ കമ്പനികളുടെ തന്ത്രങ്ങള്‍ തിരിച്ചറിയുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ