പഞ്ചാബിലെ ആറ് ജില്ലകളില്‍ 2000 – 2018 കാലത്ത് 9,291 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു എന്ന് Panjab Agriculture University (PAU) നടത്തിയ പഠനം പറയുന്നത്. പുതിയ Economic and Political Weekly യില്‍ അതിന്റെ റിപ്പോര്‍ട്ടുണ്ട്.
Sangrur, Bathinda, Ludhiana, Mansa, Moga, Barnala എന്നിവയാണ് ആ ജില്ലകള്‍.
88% കേസുകളിലും വലിയ കടം – അതില്‍ കൂടുതലും സ്ഥാപനമല്ലാത്തവയില്‍ നിന്നും എടുത്തിട്ടുള്ളതാണ് – അതാണ് പ്രാധാന ഘടകം.
പാര്‍ശ്വവല്‍കൃത, ചെറുകിട കര്‍ഷകരാണ് പ്രധാന ഇരകള്‍. ആത്മഹത്യ ചെയ്തവരിലെ 77% പേര്‍ക്കും രണ്ട് ഹെക്റ്ററില്‍ താഴെ കൃഷിയിടം മാത്രമുള്ളവരായിരുന്നു.
— സ്രോതസ്സ്
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.