ധാരാളം വീട്ടുപകരണങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കളുമായി ദൈനംദിനം സമ്പര്‍ക്കത്തിലാകുന്നത് ക്യാന്‍സര്‍, thyroid രോഗം, കുട്ടിക്കാലത്തെ പൊണ്ണത്തടി തുടങ്ങിയവക്ക് കാരണമാകുന്നു എന്ന് പുതിയ പഠനം. അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഭാരം അമേരിക്കക്കാര്‍ക്ക് കുറഞ്ഞത് $550 കോടി ഡോളര്‍ ചിലവുണ്ടാക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യക്ക് ജീവിതകാലം മുഴുവന്‍ അത് $6300 കോടി ഡോളര്‍ ചിലവുണ്ടാക്കും.
per- and polyfluoroalkyl substances (PFAS) ന് ചുറ്റുമായാണ് പുതിയ പഠനം നടത്തിയത്. മനുഷ്യ നിര്‍മ്മിതമായ 4,700 രാസവസ്തുക്കളുടെ കൂട്ടമാണത്. ദശലക്ഷക്കണക്കിന് ആളുകളുടെ രക്തത്തില്‍ അവയെ ദശാബ്ദങ്ങളായി വിദഗ്ദ്ധര്‍ കണ്ടുവരുന്നു.
— സ്രോതസ്സ് NYU Langone Health / NYU Grossman School of Medicine | Jul 26, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.