സായുധനായ ഒരു മനുഷ്യനെ ജനപ്രതിനിധി പ്രമീള ജയപാലിന്റെ വീടിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു. അവര്‍ ഇന്‍ഡ്യയിലേക്ക് തിരികെ പോയില്ലെങ്കില്‍ അവരെ കൊല്ലുമെന്ന് അയാള്‍ ഭീഷണി മുഴക്കി. പോലീസിലേക്ക് 911 ഫോണ്‍ അവര്‍ വിളിച്ചതിന് ശേഷം സിയാറ്റില്‍ പോലീസ് എത്തി. “Go back to India, I’m going to kill you” എന്ന് വിളിച്ച് പറയുന്നത് താന്‍ കേട്ടെന്ന് അയല്‍വാസി പോലീസിനോട് പറഞ്ഞു. ജയപാല്‍ ഇന്‍ഡ്യയിലാണ് ജനിച്ചത്. കൌമാര കാലത്ത് അവര്‍ അമേരിക്കയിലെത്തി. House of Representatives ലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്‍ഡ്യന്‍ അമേരിക്കക്കാരിയാണ് അവര്‍.
— സ്രോതസ്സ് newsweek.com | 7/12/22
[ഈ വ്യക്തിയെ പിന്നീട് ജയിലില്‍ നിന്ന് മോചിപ്പിച്ചു.
ഇന്‍ഡ്യയില്‍ ഹിന്ദുത്വവാദികളും സമാനമായ ആവശ്യം പൌരന്‍മാരോട് ആവശ്യപ്പെടാറുണ്ട്.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.