നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രസിഡന്റ് ബൈഡന്‍ ഇസ്രായേലില്‍ എത്തി. അതില്‍ സൌദി അറേബ്യയിലേക്കുള്ള യാത്രയും ഉള്‍പ്പെടും. ഇന്ന് ബൈഡന്‍ പ്രധാനമന്ത്രി Lapid നെ കാണുകയും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും സംസാരിച്ചു. വെള്ളിയാഴ്ച ബൈഡന്‍ കൈയ്യേറിയ പടിഞ്ഞാറെക്കര സന്ദര്‍ശിക്കും. അവിടെ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനെ കാണും. ബൈഡന്റെ സന്ദര്‍ശനത്തിന് മുമ്പേ ബത്‌ലഹേമില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ “മി. പ്രസിഡന്റ്, ഇത് വംശവെറിയാണ്” എന്നെഴുതിയ ബാനറുകള്‍ തൂക്കി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.