BA.5 Omicron വകഭേദം കൂടുതലാളുകളെ ആശുപത്രിയില്‍ എത്തിക്കുകയും വീണ്ടും അണുബാധയുണ്ടാക്കുകയും ചെയ്തതോടെ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുകയാണ്.
ED YONG സംസാരിക്കുന്നു: ഒമിക്രോണ്‍ കുടുംബത്തിലെ പുതിയ വകഭേദമാണ് BA.5. അത് അമേരിക്കയില്‍ പടരുകയാണ്. അതിന് മുമ്പത്തെ വകഭേദമായ BA.2 നെ അത് മറികടന്നു. വാക്സിനേഷന്‍ വഴിയോ മുമ്പ് രോഗം വന്നോ നേടിയ രോഗപ്രതിരോധത്തെ എങ്ങനെയോ മറികടക്കാന്‍ ശേഷിയുള്ളതാണ് BA.5. അതായത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാളും കുറവ് സംരക്ഷണമേ ഇപ്പോള്‍ ആളുകള്‍ക്കുള്ളു. അടുത്തകാലത്ത് രോഗം പിടിച്ച ചിലര്‍ക്കും വീണ്ടും രോഗം വീണ്ടും പിടിക്കുന്ന സ്ഥിതിയുണ്ടായി. മുമ്പത്തെ പ്രതിരോധം പൂജ്യമായി എന്ന് അര്‍ത്ഥമില്ല. മുമ്പത്തെ രോഗബാധയും വാക്സിനേഷനും കാരണം ആളുകള്‍ക്ക് BA.5 ന് എതിരെ പോലും കുറച്ച് പ്രതിരോധം ഉണ്ട്.
— സ്രോതസ്സ് democracynow.org | Jul 14, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.