അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എങ്ങനെ അതിനോട് പ്രതികരിക്കണം എന്നൊക്കെ ചര്‍ച്ച നടക്കുന്നതിനിടക്ക് ഈ ആഴ്ച അമേരിക്കയില്‍ Category 5 സാമ്പത്തിക കൊടുകാറ്റെന്ന് പറയാവുന്ന സംഭവമാണുണ്ടായിരിക്കുന്നത്. വിലക്കയറ്റം തടയാനും വിലകള്‍ കുറക്കാനും എന്ന് പറഞ്ഞ് ഇന്ന് Federal Reserve പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതിലും 9% കൂടുതലാണ് വിലക്കയറ്റം. അത് കഴിഞ്ഞ 40-വര്‍ഷത്തിലേക്കും ഏറ്റവും ഉയര്‍ന്ന് നില്ക്കുന്ന സ്ഥിതിയിലാണ്. മഹാ മാന്ദ്യ കാലത്ത് ഫെഡറല്‍ കുറഞ്ഞ വേതനം ആദ്യമായി സ്ഥാപിച്ചതിന് ശേഷം 2009 ല്‍ ആണ് അത് $7.25 ഡോളറായി ഉയര്‍ത്തിയത്. അതിന് ശേഷം കഴിഞ്ഞ 13 വര്‍ഷങ്ങളായി അമേരിക്കയില്‍ അടിസ്ഥാന വേതനം വര്‍ദ്ധിപ്പിച്ചിട്ടില്ല.
— സ്രോതസ്സ് democracynow.org | Jul 27, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar