മിസിസിപ്പിയില്‍ 70 വര്‍ഷം മുമ്പ് Emmett Till നെ കൊന്നതിലെ പങ്കിന്റെ പേരില്‍ Carolyn Bryant Donham ന് കുറ്റം ചാര്‍ത്തുന്നതില്‍ ഒരു grand jury വിസമ്മതിച്ചു. 14-വയസുള്ള ഒരു കറുത്ത കൌമാരക്കാരനായിരുന്നു ടില്‍. അയാളെ 1955 ല്‍ മിസിസിപ്പിയില്‍ നിഷ്ഠൂരമായി തട്ടിക്കൊണ്ടുപോകുകയും, പീഡിപ്പിച്ച് കൊലപ്പെടുത്തി. ഒരു കടയില്‍ ഗുമസ്ഥയായി ജോലി ചെയ്തിരുന്ന വെള്ളക്കാരിയായ Donham യെ നോക്കി ചൂളമടിച്ചു എന്നാരോപിച്ചാണ് ഈ അക്രമം നടത്തിയത്. അവരുടെ ഭര്‍ത്താവിനേയും പാതി-സഹോദരനേയും ടില്ലിന്റെ കൊലപാതക കുറ്റത്തിന് കേസെടുത്തെങ്കിലും എല്ലാം വെള്ളക്കാരായ ജൂറി അവരെ കുറ്റവിമുക്താക്കി. ഈ വര്‍ഷം ആദ്യം എമിറ്റ് ടില്ലിന്റെ കേസിലെ തെളിവുകളെക്കുറിച്ച് പരിശോധന നടത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോകലില്‍ Donham ക്കെതിരായ ഒരു വാറന്റ് ഇതുവരെയും കൊടുത്തിട്ടില്ല എന്ന് കണ്ടെത്തി. “എമിറ്റിനെ തട്ടിക്കൊണ്ട് പോയ, പീഡിപ്പിച്ച, കൊലചെയ്ത ആളുകള്‍ വ്യക്തമായാണ് അത് ചെയ്തതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ഈ ക്രൂരമായ കുറ്റകൃത്യത്തില്‍ നീതി നടപ്പാക്കാന്‍ നമ്മുടെ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥക്ക് മുമ്പും ഇപ്പോഴും കഴിയുന്നില്ല,” എമിറ്റ് ടില്ലിന്റെ ബന്ധുവും സുഹൃത്തും ആയ Rev. Wheeler Parker Jr. പറഞ്ഞു.
— സ്രോതസ്സ് democracynow.org | Aug 10, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.