ജനാധിപത്യം സംരക്ഷിക്കാനും വിദ്യാഭ്യാസത്തിന് വേണ്ടിയും എന്നാല്‍ തീവൃ വലുതുപക്ഷ വലിയ പ്രസിഡന്റ് Jair Bolsonaroയുടെ അട്ടിമറക്ക് എതിരായും വലിയ പ്രതിഷേധം ബ്രസീലിലെ നഗരങ്ങളില്‍ അരങ്ങേറി. രണ്ട് മാസത്തിനകം തെക്കെ അമേരിക്കയിലെ ഈ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ബ്രസീലിലെ 26 സംസ്ഥാനങ്ങളില്‍ 23 എണ്ണത്തിന്റെ തലസ്ഥാനങ്ങളിലും രാജ്യത്തിന്റെ തലസ്ഥാനത്തും വമ്പന്‍ പ്രകടനങ്ങള്‍ നടന്നു. പത്തുലക്ഷം പേര്‍ ഒപ്പിട്ട “Letter to Brazilians in Defense of Democracy and Rule of Law” ഉള്‍പ്പെടെ ജനാധിപത്യ അനുകൂല മാനിഫെസ്റ്റോകള്‍ അവര്‍ വായിച്ചു. അമേരിക്കയുടെ പിന്‍തുണയോടുകൂയിയ 21-വര്‍ഷത്തെ സൈനിക ഏകാധിപത്യത്തെ തകര്‍ത്ത 1977 ലെ സമാനമായ രേഖയില്‍ നിന്ന് പ്രചോദനം കൊണ്ടാണിത് നടത്തിയത്. അന്ന് പട്ടാളക്കാരനായിരുന്ന ബോള്‍സനാരോ ആ ഏകാധിപത്യത്തെ ഇഷ്ടപ്പെട്ടിരുന്നു.
— സ്രോതസ്സ് commondreams.org | 2022/08/11
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.