ഫോസിലിന്ധന ഉദ്‌വമനം ഇപ്പോഴുള്ളത് തുടര്‍ന്നാല്‍ ലോകം മൊത്തമുള്ള സമുദ്രങ്ങളിലെ ജീവികള്‍ക്ക് ദുരന്തപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുകയാണ്. സമുദ്രത്തിലെ 35,000 സ്പീഷീസുകളെയാണ് പഠനം നടത്തിയത്. Climate Risk Index for Biodiversity (CRIB) എന്നൊരു ഉപായം അതിനായി ഉപയോഗിച്ചു. 2019 ല്‍ ഐക്യ രാഷ്ട്ര സഭ പറഞ്ഞ ആഗോള താപനില 3-5° C ഉയര്‍ത്തുന്ന ഇപ്പോഴത്തെ ഉദ്‌വമന തോത് തുടര്‍ന്നാല്‍ 90% സമുദ്ര സ്പീഷീസുകളും തുടച്ചുനീക്കപ്പെടും. ആ സ്പീഷീസുകളുടെ 85% ന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കും.
— സ്രോതസ്സ് commondreams.org | Aug 22, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.