ട്രമ്പിന്റെ ഫ്ലോറിഡയിലെ Mar-a-Lago എസ്റ്റേറ്റില്‍ നിന്നും രഹസ്യ സര്‍ക്കാര്‍ രേഖകളുടെ 11 കൂട്ടം വീണ്ടെടുക്കാനുള്ള FBI യുടെ സത്യവാങ്‌മൂലത്തിന്റെ മുദ്ര പൊട്ടിക്കരുതെന്ന് Justice Department ഒരു ഫെഡറല്‍ ജഡ്ജിയോട് പറഞ്ഞു. FBI ക്ക് തെരച്ചില്‍ വാറന്റ് അനുമതി ജഡ്ജി കൊടുത്തത് ഈ സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തിലാണ്. അത് പുറത്തുവിട്ടാല്‍ തുടരുന്ന അന്വേഷണത്തെ ബാധിക്കും. സാക്ഷികള്‍ പിന്നീട് സഹകരിക്കാതെ വരും. വാറന്റ് കഴിഞ്ഞ ദിവസം മുദ്രപൊട്ടിച്ചു. അത് പ്രകാരം മൂന്ന് കുറ്റകൃത്യങ്ങളാണ് ട്രമ്പ് ചെയ്തിരിക്കുന്നത്: Espionage Act ലംഘനം, നീതി തടസപ്പെടുത്തി, സര്‍ക്കാര്‍ രേഖകളുടെ കുറ്റകരമായ കൈകാര്യം ചെയ്യല്‍. FBI റെയ്ഡ് തുടങ്ങിയതോടെ റിപ്പബ്ലിക്കന്‍കാര്‍ FBIയെ അപലപിക്കാന്‍ തുടങ്ങി.
— സ്രോതസ്സ് democracynow.org | Aug 16, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.