നമീബിയയില്‍ നിന്ന് മദ്ധ്യപ്രദേശിലെ Kuno National Park ലേക്ക് 8 ചീറ്റപ്പുലികളെ സെപ്റ്റംബര്‍ 17 ന് ഇന്‍ഡ്യ കൊണ്ടുവരും. വര്‍ഷങ്ങളായി ഈ പാര്‍ക്ക്, ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നുള്ള എഷ്യന്‍ സിംഹങ്ങളെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് അത് നല്‍കിയില്ല. അതിന്റെ പ്രത്യാഘാതം സിംഹങ്ങള്‍ക്ക് ദോഷകരമായിരുന്നു. 2013 – 2018 കാലത്ത് 413 ഏഷ്യന്‍ സിംഹങ്ങള്‍ ചത്തു. മിക്കതും മോശം ചുറ്റുപാട് കാരണമാണ് ചത്തത്. Kuno ലേക്ക് കേന്ദ്രം ചീറ്റകളെ കൊണ്ടുവരുന്നതോടെ സിംഹങ്ങള്‍ക്ക് അവയുടെ പുതിയ വാസസ്ഥലം മിക്കവാറും നഷ്ടമായേക്കും. പ്രാദേശികമായി വംശനാശം നേരിടുന്ന സ്പീഷീസുകളെയാണ് ഇന്‍ഡ്യ സംരക്ഷിക്കേണ്ടത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
— സ്രോതസ്സ് newsclick.in | Rashme Sehgal | 17 Sep 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.