Columbus Education Association ഒരു പുതിയ കരാര്‍ നേടുന്നതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഹായോയിലെ ഏറ്റവും വലിയ സ്കൂള്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായ ജോലിക്കാരും ഒരാഴ്ച നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് സ്കൂളിലേക്ക് തിരിച്ചെത്തി. CEA ന്റെ 71% അംഗങ്ങളും അംഗീകരിച്ച Columbus City Schools മായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ യൂണിയന്‍കാരുടെ മിക്ക ആവശ്യങ്ങളും നിറവേറ്റുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠന ചുറ്റുപാടും സാദ്ധ്യതകളും മെച്ചപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആവശ്യകതകള്‍. അതിനോടൊപ്പം മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവും നേടുന്നതിലും അദ്ധ്യാപകര്‍, ലൈബ്രറേറിന്‍മാര്‍, മറ്റ് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ തുടങ്ങിയവരെ പ്രതിനിധാനം ചെയ്യുന്ന 4,500 അംഗങ്ങളുള്ള യൂണിയന്‍ വിജയിച്ചു.
— സ്രോതസ്സ് commondreams.org | Aug 29, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.