12 വയസിന് മെലെയുള്ള അമേരിക്കയിലെ വ്യക്തികളുടെ ഒരു പ്രതിനിധാന പഠനം ആയ 2015?2020 National Survey on Drug Use and Health ല്‍ നിന്ന് ശേഖരിച്ചതാണ് ഡാറ്റ. അത് പ്രകാരം വലിയ വിഷാദരോഗം ആണ് അവിടെ ഏറ്റവും കൂടുതലുള്ള മാനസിക രോഗം എന്ന് കാണുന്നു. ആത്മഹത്യ പ്രവണതക്കുള്ള ശക്തമായ അപകടസാദ്ധ്യതയാണത്. മുമ്പത്തെ പഠന പ്രകാരം 2005 ല്‍ 6.6% ആയിരുന്ന വിഷാദ രോഗം 2015 ആയപ്പോഴേക്കും 7.3% ആയി. 2020 ല്‍ അത് 9% ആയിരിക്കുകയാണ്. 18 – 25 വയസ് പ്രായമുള്ള ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍ വിഷാദ രോഗം കാണപ്പെടുന്നത്. 17% ല്‍ കൂടുതലാണ് അവര്‍. 12 – 17 വയസ് പ്രായമുള്ളവര്‍ 16.9% വരും. 35 വയസിന് മേലെ പ്രായമുള്ളവരുടെ തോതിന് മാറ്റമില്ല. രോഗിഗള്‍ സഹായം സ്വീകരിക്കുന്നതിന്റെ തോത് സ്ഥിരമായി താഴ്ന്ന നിലയിലാണ്.
— സ്രോതസ്സ് Columbia University’s Mailman School of Public Health | Sep 19, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.