ദശലക്ഷക്കണക്കിന് ആളുകളുടെ വിശദമായ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് Immigration and Customs Enforcement (ICE) ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വില്‍ക്കുന്നതിന്റെ പേരില്‍ data broker ആയ LexisNexis ന് എതിരെ കുയേറ്റ നീതി സംഘങ്ങളുടെ ഒരു കൂട്ടം കേസ് കൊടുത്തു. ഏകദേശം മുഴുവന്‍ അമേരിക്കന്‍ ഉപഭോക്താക്കളുടേയും ഫയലുകളുള്ള ഒരു വലിയ രഹസ്യാന്വേഷണ രാഷ്ട്രമാണ് LexisNexis സൃഷ്ടിച്ചിരിക്കുന്നതെന്ന് കേസില്‍ പറയുന്നു. subpoena ഓ കോടതി ഉത്തരവോ മറ്റ് നിയമ നടപടികളോ ഇല്ലാതെ പോലീസുകാര്‍ക്ക് ആളുകളെ പിന്‍തുടരാനും രഹസ്യാന്വേഷണം നടത്താനും ഇത് എങ്ങനെ സഹായിക്കുന്നുവെന്നും അതില്‍ വിവരിക്കുന്നുണ്ട്. Organized Communities Against Deportations, Just Futures Law and Mijente തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് കൊടുത്തിരിക്കുന്നത്.
— സ്രോതസ്സ് democracynow.org | Aug 19, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.