മെഗാ അക്വാ ഫുഡ് പാർക്കിനെതിരെ പോരാടുന്ന ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ളവർ

കർഷകരും മത്സ്യത്തൊഴിലാളികളും ദിവസക്കൂലിക്ക്‌ പണിയെടുക്കുന്നവരും അടങ്ങുന്ന ഭൂരിപക്ഷം ഗ്രാമീണരും ഗോദാവരി മെഗാ അക്വ ഫുഡ്‌ പാർക്‌ ലിമിറ്റഡ്‌ (ജിഎംഎഎഫ്‌പി) സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധത്തിലാണ്‌. ഈ പദ്ധതി അവരുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതിനൊപ്പം വായു, ജല മലിനീകരണത്തിനും കാരണമാകുമെന്ന്‌ അവർക്കറിയാം. യൂറോപ്യൻ യൂണിയനിലേക്കും അമേരിക്കയിലേക്കും മത്സ്യം, ചെമ്മീൻ, ഞണ്ട്‌ എന്നിവ കയറ്റി അയക്കുക എന്നതാണ് എ ഫുഡ് പാർക്കുകൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രദേശത്ത്‌ രൂപംകൊണ്ട ‘ജിഎംഎഎഫ്‌പിയ്‌ക്കെതിരായ സമരസമിതി’യുടെ കണക്കുപ്രകാരം പ്രതിദിനം കുറഞ്ഞത് 1.5 ലക്ഷം ലിറ്റർ വെള്ളമെങ്കിലും ഈവിധത്തിൽ പുറന്തള്ളപ്പെടുന്നുണ്ട്. “ഓരോ ദിവസവും – 50,000 ലിറ്റർ മലിനജലം പുറന്തള്ളും”, അവർ പറയുന്നു. ജില്ലയിൽനിന്ന് കടലിലേക്കൊഴുകുന്ന ഗോണ്ടേരു ചാലിലേക്കാണ്‌ ഈ മലിനജലം തുറന്നുവിടുന്നത്.

കൃഷിയെ മാരകമായി നശിപ്പിക്കുന്നതിനുപുറമേ, മലിനജലം ഗോണ്ടേരു ചാലിലേക്ക്‌ പോകുന്നത് മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന സമീപത്തെ 18 ഗ്രാമങ്ങളെ നശിപ്പിക്കും. “ഈ ഫാക്ടറി ഞങ്ങളിൽ 40,000 പേരെ ബാധിക്കും”, മേഖലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നേതാവ് ബാരെ നാഗരാജു പറയുന്നു.

— സ്രോതസ്സ് ruralindiaonline.org | Translator : Aswathy T Kurup | Sept. 21, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )