അമേരിക്കയിലെ കോടതികളില്‍ വലുതപക്ഷ അജണ്ട തള്ളുന്ന ഒരു യാഥാസ്ഥിതിക ഇരുണ്ട പണ സംഘത്തിന് $160 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം നിഗൂഢനായ ഒരു റിപ്പബ്ലിക്കന്‍ സംഭാവനക്കാരനില്‍ നിന്ന് കിട്ടി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന. ProPublica ഉം The Lever ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത് എന്ന് New York Times പറഞ്ഞു. ചിക്കാഗോയില്‍ നിന്നുള്ള 90-വയസ് പ്രായമുള്ള വ്യവസായി ആയ Barre Seid ആണ് സംഭാവന കൊടുത്തത്. വലത് തീവൃവാദി സംഘമായ Federalist Society ന്റെ സഹചെയര്‍മാനും, “സുപ്രീംകോടതി whisperer” എന്ന് ഡൊണാള്‍ഡ് ട്രമ്പ് വിളിക്കുന്ന Leonard Leo നയിക്കുന്ന സംഘത്തിന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോടിക്കണക്കിന് ഡോളറാണ് ഇദ്ദേഹം രഹസ്യ ഇടപാടുകളായി കൊടുത്തത്. വോട്ടിങ് അവകാശം, പ്രത്യുല്‍പ്പാദന അവകാശം ഒക്കെ തിരിച്ച് മറിക്കുന്നതില്‍ ഉപകരണമായിരുന്നു Leonard Leo. സുപ്രീംകോടതിയിലേക്ക് Amy Coney Barrett, Brett Kavanaugh, Neil Gorsuch തുടങ്ങിയവരെ ജഡ്ജിമാരായി തെരഞ്ഞെടുക്കുന്നതിലും Leo സഹായിച്ചു. വലിയ മാധ്യമ പരിപാടികളായിരുന്നു അതിനായി സംഘടിപ്പിരുന്നത്.
— സ്രോതസ്സ് democracynow.org | Aug 23, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.