അന്തരീക്ഷത്തിലെ ഹരിതഗൃഹവാതക സാന്ദ്രത, സമുദ്രനിരപ്പിന്റെ ആഗോള ശരാശരി നില, സമുദ്രതാപം ഇവയുടെ മുമ്പത്തെ റിക്കോഡുകള്‍ 2021 ല്‍ ഭേദിക്കപ്പെട്ടു. ലോക രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനപരമായി പുനസംഘടിപ്പിക്കാനുള്ള അര്‍ത്ഥവത്തായ ശ്രമങ്ങളുടെ ഇല്ലായ്മ കാരണം ഫോസിലിന്ധനങ്ങളാലുണ്ടാകുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥ മോശമാകുന്നതിനെ അടിവരയിടുന്ന കാര്യമാണിത്. State of the Climate ന്റെ 32ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. 67 രാജ്യങ്ങളില്‍ നിന്നുള്ള 530 ശാസ്ത്രജ്ഞരുള്‍പ്പെട്ട ഈ പഠനം U.S. National Oceanic and Atmospheric Administration (NOAA) ന്റെ National Centers for Environmental Information ആണ് പ്രസിദ്ധപ്പെടുത്തിയത്.
— സ്രോതസ്സ് commondreams.org | Kenny Stancil | Sep 1, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.