ഫേസ്‌ബുക്ക് ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണെന്ന് ജനപ്രതിനിധി Alexandria Ocasio-Cortez (D-NY) പറഞ്ഞു. തങ്ങളുടെ പേര് മെറ്റ എന്ന് മാറ്റുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഇങ്ങനെ എഴുതിയത്. “മെറ്റ എന്ന ഞങ്ങള്‍, ലാഭത്തിനായി … സിവില്‍ സമൂഹത്തെ നശിപ്പിക്കുന്ന ജനാധിപത്യത്തിത്തിന്റെ ക്യാന്‍സറായ ഏകാധിപത്യ ഭരണത്തെ ശക്തമാക്കാനുള്ള ആഗോള രഹസ്യാന്വേഷണ പ്രചാരവേല യന്ത്രമാണ്,” എന്നാണ് Alexandria Ocasio-Cortez എഴുതിയത്. whistleblower Frances Haugen പുറത്തുവിട്ട കമ്പനിയുടെ തന്നെ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി Wall Street Journal പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായുള്ള ഫേസ്‌ബുക്കിന്റെ വിവാദങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. Instagram പോലുള്ള പ്ലാറ്റ്ഫോമുകള്‍ കുട്ടികള്‍കും കൌമാരക്കാര്‍ക്കും ദോഷം ചെയ്യുന്നു എന്ന് ഉപഭോക്തൃ സംരക്ഷണത്തിന്റെ Senate Commerce Committeeയുടെ സബ്കമ്മറ്റിയില്‍ ഒരാഴ്ചക്ക് ശേഷം Frances Haugen സത്യവാങ്മൂലം കൊടുത്തിരുന്നു.
— സ്രോതസ്സ് theverge.com | 2021/10/29
[എല്ലാ സാമൂഹ്യ മാധ്യമങ്ങളും മനുഷ്യത്വം നശിപ്പിക്കുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളാണ്]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.